Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകാസർകോട്ട്​​...

കാസർകോട്ട്​​ പശുവുമായി വന്ന വാഹനം തടഞ്ഞ്​ മർദനം; അക്രമികൾ ഓടി രക്ഷപ്പെട്ടു, കാർ കസ്​റ്റഡിയിൽ

text_fields
bookmark_border
കാസർകോട്ട്​​ പശുവുമായി വന്ന വാഹനം തടഞ്ഞ്​ മർദനം; അക്രമികൾ ഓടി രക്ഷപ്പെട്ടു, കാർ കസ്​റ്റഡിയിൽ
cancel
camera_alt

പശുവുമായി വന്ന പിക്കപ്​​ ഡ്രൈവറെ മർദിച്ച സംഘമെത്തിയ കാർ

ആദൂർ (കാസർകോട്): കർണാടകയിൽനിന്ന്​ ഫാമിലേക്ക് വളർത്താൻ പശുക്കളെ കൊണ്ടുവരുമ്പോൾ പിക്കപ്​ വാൻ തടഞ്ഞ് ഡ്രൈവർക്ക്​ മർദനം. ആദൂർ പൊലീസ് സ്​റ്റേഷൻ പരിധിയിലെ പരപ്പ ഫോറസ്​റ്റ്​ ഒാഫിസിന്​ സമീപത്താണ്​ സംഭവം. കുറ്റിക്കോൽ നെല്ലിത്താവിലെ തോമസ്, ഭാര്യ മോളി എന്നിവർ കർണാടക ധർമസ്ഥലയിൽനിന്ന്​ വളർത്താൻ മൂന്നു പശുക്കളെയും ദിവസങ്ങൾ പ്രായമുള്ള പശുക്കിടാവിനെയും വാങ്ങി പിക്കപ്​ വാനിൽ കൊണ്ടുവരുമ്പോഴായിരുന്നു അക്രമം.

തോമസും ഭാര്യയും കാറിലും പശുക്കളുമായി പിക്കപ്​​ ലോറികൾ പിറകിലും വരുകയായിരുന്നു. കർണാടക മൃഗസംരക്ഷണ വകുപ്പി​െൻറ അനുമതിയോടെയാണ് പശുക്കളെ കേരളത്തിലേക്ക് കൊണ്ടുവന്നത്. സുള്ള്യ പൊലീസ്‌ അതിർത്തിയിൽ വാഹനം പരിശോധിച്ചപ്പോൾ ഫാമിലേക്ക് കൊണ്ടുപോവുകയാണെന്ന രേഖകൾ കാണിച്ചതിനാൽ വിട്ടയച്ചു. എന്നാൽ, മിനിറ്റുകൾക്കകം കേരള അതിർത്തിയിൽ ആക്രമിക്കുകയായിരുന്നു.

ദമ്പതികൾ സഞ്ചരിച്ച കാറിന് പിറകിലായി വരുകയായിരുന്ന പിക്കപ്​ ഡ്രൈവർ ശക്കീൽ അഹമ്മദിനാണ്​ മർദനമേറ്റത്​​. കെ.എ 21 പി. 2714 മാരുതി സെലേറിയോ കാറിലാണ് അക്രമിസംഘമെത്തിയത്. വിവരമറിഞ്ഞ് ഉടൻ ആദൂർ പൊലീസ് സ്ഥലത്തെത്തിയെങ്കിലും അക്രമിസംഘത്തെ പിടികൂടാനായില്ല. കാർ മരത്തിലിടിച്ച നിലയിൽ പിന്നീട് പൊലീസ് കണ്ടെത്തി. അക്രമികൾ ഓടിരക്ഷപ്പെട്ടു. പിക്കപ്​ വാൻ ഡ്രൈവർ ശക്കീൽ അഹമ്മദി​െൻറ പരാതിയിൽ പൊലീസ് കേസെടുത്തു. മുഡൂർ മണ്ഡക്കോൽ ഭാഗത്ത് നിന്നുള്ള ഹിന്ദു ജാഗരൺ വേദി പ്രവർത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന്​ സംശയിക്കുന്നതായാണ് പരാതി.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cowmob lynchingKasaragod News
Next Story