Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തമിഴ്നാട്ടിൽനിന്ന്​ തിരിച്ചെത്തിയ ഗർഭിണി​​േയയും കുടുംബത്തേയും തടഞ്ഞുവെച്ചു

text_fields
bookmark_border
woman
cancel

കോട്ടക്കൽ: കോവിഡ് പരിശോധന പൂർത്തിയായി തമിഴ്നാട്ടിൽനിന്നും തിരിച്ചെത്തിയഗർഭിണിയേയും കുടുംബത്തേയും തടഞ്ഞുവെച്ചു. പൂർണ ഗർഭിണിയായ യുവതി, ഭിന്നശേഷിക്കാരനായ ഭർത്താവ്, രണ്ടു മക്കൾ എന്നിവരെയാണ് താമസസ്ഥലത്തുള്ളവർ തടഞ്ഞത്. കോട്ടക്കൽ അത്താണിക്കലിലാണ് സംഭവം. 

ഇവി‌ടെയുള്ള വാടകക്വാർട്ടേഴ്സിൽ വർഷങ്ങളായി കഴിയുന്നവരാണ് കുടുംബം. കോവിഡിനെ തുടർന്ന് നാട്ടിലേക്ക് തിരിച്ചിരുന്നു. ചൊവ്വാഴ്ച രാത്രി ഒമ്പതോടെയാണ് തിരിച്ചെത്തിയത്. ആരോഗ്യ വകുപ്പി​​െൻറ നിർദേശപ്രകാരം സുരക്ഷ നടപടികളും പരിശോധനയും പൂർത്തിയാക്കിയിരുന്നു. അധികൃതർക്ക് വിവരം നൽകിയ ശേഷമായിരുന്നു കുടുംബം എത്തിയത്. എന്നാൽ ഇവരെ ഒരു തരത്തിലും താമസിപ്പിക്കാൻ അനുവദിക്കില്ലെന്ന നിലപാടിലായിരുന്നു ക്വാർട്ടേഴ്സിലെ ചില താമസക്കാർ.

യൂത്ത് കോ ഓഡിനേറ്ററും ആർ.ആർ.ടി വളൻറിയർമാരും വിവരങ്ങൾ നൽകിയിട്ടും ഇവർ വഴങ്ങിയില്ല. ഒരു മണിക്കൂറിലധികം നേരം കുടുംബം പെരുവഴിയിലായി. രാത്രി പതിനൊന്നോടെ സി.ഐയുടെ നേതൃത്വത്തിൽ പൊലീസെത്തിയാണ് പ്രശ്നത്തിന് താൽക്കാലിക പരിഹാരമായത്. നേരത്തേയും സമാനമായ സംഭവം കോട്ടക്കലിൽ നടന്നിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - mob lynching agaisnt tamil family -malayalam news
Next Story