മീസിൽസ്-റുബെല്ല കുത്തിവെപ്പ് ശക്തമാക്കാൻ സ്വകാര്യ സ്കൂൾ മാനേജ്മെൻറ് അസോസിയേഷനും
text_fieldsകോഴിക്കോട്: സ്വകാര്യ-അൺ എയ്ഡഡ് വിദ്യാലയങ്ങളിൽ മീസിൽസ്-റുബെല്ല പ്രതിരോധ കുത്തിവെപ്പ് ഫലപ്രദമാക്കുന്നതിെൻറ ഭാഗമായി ഒാൾ കേരള പ്രൈവറ്റ് സ്കൂൾ മാനേജ്മെൻറ് അസോസിയേഷൻ സംസ്ഥാന വ്യാപകമായി വെള്ളിയാഴ്ച മുതൽ 18വരെ തീവ്രപ്രചാരണം നടത്തുമെന്ന് അധികൃതർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
സ്വകാര്യമേഖലയിലെ സ്കൂളുകളിൽ വാക്സിനേഷൻ താരതമ്യേന കുറഞ്ഞ ശതമാനം മാത്രമേ നടക്കുന്നുള്ളുവെന്ന സാഹചര്യത്തിലാണ് ഇടപെടൽ. നിലവിൽ സ്വകാര്യ സ്കൂളുകളിൽ 50 ശതമാനത്തിലും കുറവാണ് കുത്തിവെപ്പെടുത്തവരുടെ എണ്ണം. ജില്ലയിൽ 1920 സ്കൂളുകളിൽ 686 എണ്ണം സ്വകാര്യമേഖലയിലാണ് പ്രവർത്തിക്കുന്നത്. ഇതിൽ 268 സ്കൂളുകളിൽ 30ശതമാനത്തിൽ കുറവുമാത്രമാണ് കുത്തിവെപ്പ് നടത്തിയത്. അസോസിയേഷനു കീഴിൽ സംസ്ഥാനത്ത് 480 സ്കൂളുകളും ജില്ലയിൽ 161 സ്കൂളുകളുമുണ്ട്.
ഇവിടങ്ങളിൽ വാക്സിനേഷെൻറ പ്രാധാന്യം വ്യക്തമാക്കുന്ന ആരോഗ്യവകുപ്പിെൻറ ലഘുലേഖകൾ വിതരണം ചെയ്യൽ, കുത്തിവെപ്പുമായി ബന്ധപ്പെട്ട് രക്ഷിതാക്കളുടെ ആശങ്കയും സംശയവും തീർക്കാൻ പ്രത്യേക ക്ലാസുകളും സംഘടിപ്പിക്കും. 18ന് കാമ്പയിൻ അവസാനിക്കുമ്പോൾ ഒരുകുട്ടിയും കുത്തിവെപ്പെടുക്കാൻ ബാക്കിയില്ലെന്ന് ഉറപ്പുവരുത്തുകയാണ് തീവ്രപ്രചാരണത്തിെൻറ ലക്ഷ്യം.
ജില്ല ആർ.സി.എച്ച് ഓഫിസർ ഡോ. സരള നായർ, അസോ. സംസ്ഥാന പ്രസിഡൻറ് നിസാർ ഒളവണ്ണ, ട്രഷറർ സി.പി. അബ്ദുല്ല, പി.പി. മുഹമ്മദ് എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
