വാഗ്ദാനങ്ങൾ നടപ്പാക്കുന്നത് കാണാൻ കട്ട വെയിറ്റിങ്ങെന്ന് എം.എം. മണി; ‘ജനം തെരഞ്ഞെടുത്ത നേതാവിനെ വൈകിയെങ്കിലും മുഖ്യമന്ത്രിയാക്കി’
text_fieldsതൊടുപുഴ: നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശന് ആശംസകൾ നേർന്ന് മുതിർന്ന സി.പി.എം നേതാവ് എം.എം. മണി. ജനങ്ങൾ തെരഞ്ഞെടുത്ത നേതാവിനെ വൈകിയാണെങ്കിലും ഹൈക്കമാൻഡ് മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചു. തെരത്തെടുപ്പിൽ പൊതുജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ നടപ്പിലാക്കുന്നത് കാണാൻ കട്ട വെയിറ്റിങ്ങിലാണെന്നും എം.എം. മണി ഫേസ്ബുക് കുറിപ്പിൽ പറഞ്ഞു.
‘ജനങ്ങൾ തിരഞ്ഞെടുത്ത നേതാവിനെ വൈകിയാണെങ്കിലും ഹൈക്കമാൻഡ് മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചു. നിയുക്ത മുഖ്യമന്ത്രി ശ്രീ V D സതീശന് ആശംസകൾ നേരുന്നു. തിരത്തെടുപ്പിൽ പൊതുജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ നടപ്പിലാക്കുന്നത് കാണാൻ കട്ട വെയിറ്റിങും’ കുറിപ്പിൽ പറഞ്ഞു.
മുഖ്യമന്ത്രിയെ തീരുമാനിക്കാൻ വൈകുന്നതിനെതിരെ കഴിഞ്ഞ ദിവസങ്ങളിൽ ട്രോളുമായി മണി രംഗത്തെത്തിയിരുന്നു. മുൻ കെ.പി.സി.സി പ്രസിഡന്റുമാരെയും വിവിധ കോൺഗ്രസ് നേതാക്കളെയും ഘടക കക്ഷി നേതാക്കളെയും പല തവണയായി ഡൽഹിയിലേക്ക് വിളിപ്പിച്ചതിനെ പരിഹസിച്ച്, ‘ഇനി യു.ഡി.എഫിന് വോട്ടു ചെയ്യാത്ത ഞങ്ങളെയും ഡൽഹിക്ക് വിളിപ്പിക്കുമോ’ എന്ന ട്രോളും അദ്ദേഹം പങ്കുവെച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

