You are here

ആ​തി​ര​പ്പി​ള്ളി പ​ദ്ധ​തി കെ.എസ്​.ഇ.ബി ഉപേക്ഷിച്ചിട്ടില്ല; ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ നി​ല​പാ​ട് സ്വാ​ഗ​താ​ർ​ഹം- മണി

00:04 AM
13/08/2017

ക​ട്ട​പ്പ​ന: ആ​തി​ര​പ്പി​ള്ളി പ​ദ്ധ​തി കെ.​എ​സ്.​ഇ.​ബി ഉ​പേ​ക്ഷി​ച്ചി​ട്ടി​ല്ലെ​ന്നും ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ നി​ല​പാ​ട് സ്വാ​ഗ​താ​ർ​ഹ​മെ​ന്നും മ​ന്ത്രി എം.​എം. മ​ണി. സ​മ​വാ​യ​ത്തി​ലൂ​ടെ പ​ദ്ധ​തി ന​ട​പ്പാ​ക്കാ​നാ​ണ് സ​ർ​ക്കാ​ർ ശ്ര​മി​ക്കു​ന്ന​ത്. ഇ​തി​നി​ടെ, ചി​ല​ർ അ​നാ​വ​ശ്യ വി​വാ​ദം ഉ​ണ്ടാ​ക്കു​ക​യാ​ണ്. 

മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി പ​റ​ഞ്ഞ​തു​പോ​ലെ എ​ല്ലാ​വ​രും പ​റ​യ​െ​ട്ട. എ​ല്ലാ​വ​രെ​യും സ​ഹ​ക​രി​പ്പി​ച്ച്​ പ​ദ്ധ​തി​യു​മാ​യി മു​ന്നോ​ട്ടു​പോ​കാ​ൻ ശ്ര​മി​ക്കും. സം​സ്ഥാ​ന​ത്തി​ന് ആ​വ​ശ്യ​മാ​യ വൈ​ദ്യു​തി നി​ല​വി​ലി​ല്ല. വൈ​ദ്യു​തി​യി​ല്ലെ​ന്നു​പ​റ​ഞ്ഞ്​ രാ​ത്രി​യെ​ന്നോ പ​ക​ലെ​ന്നോ ഇ​ല്ലാ​തെ​യാ​ണ്​ ആ​ളു​ക​ൾ വി​ളി​ക്കു​ന്ന​ത്. വൈ​ദ്യു​തി അ​ത്യാ​വ​ശ്യ​മു​ണ്ടാ​യി​ട്ടും പ​ദ്ധ​തി വേ​ണ്ടെ​ന്നു​പ​റ​യു​ന്ന​ത് അ​പ്രാ​യോ​ഗി​ക​മാ​ണ്. പ​ദ്ധ​തി ന​ട​പ്പാ​ക്കി​യാ​ൽ കേ​ര​ള​ത്തി​​െൻറ ഭാ​വി​ക്ക്​ കൊ​ള്ളാ​മെ​ന്നും എം.​എം. മ​ണി പ​റ​ഞ്ഞു. ക​ട്ട​പ്പ​ന ചേ​റ്റു​കു​ഴി​യി​ൽ സം​സ്ഥാ​ന സൈ​ക്ലി​ങ് ചാ​മ്പ്യ​ൻ​ഷി​പ് ഉ​ദ്ഘാ​ട​നം ചെ​യ്ത​ശേ​ഷം മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.


വേണ്ട, വേണ്ടണം, വേണം എന്നിങ്ങനെ മൂന്നുതരക്കാർ –മന്ത്രി ബാലൻ
വ​ട​ക​ര: അ​തി​ര​പ്പി​ള്ളി പ​ദ്ധ​തി​ക്ക് അ​നു​കൂ​ല​മാ​യി ഉ​മ്മ​ൻ ചാ​ണ്ടി ന​ട​ത്തി​യ പ്ര​സ്​​താ​വ​ന സ്വാ​ഗ​താ​ർ​ഹ​മാ​ണെ​ന്നും ഇ​ക്കാ​ര്യ​ത്തി​ൽ എ​ല്ലാ ക​ക്ഷി​ക​ളി​ലും വേ​ണ്ട, വേ​ണ്ട​ണം, വേ​ണം എ​ന്നി​ങ്ങ​നെ മൂ​ന്നു​ത​ര​ക്കാ​രു​ണ്ടെ​ന്നും മ​ന്ത്രി എ.​കെ. ബാ​ല​ൻ. ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ അ​ഭി​പ്രാ​യ​ത്തെ​ക്കു​റി​ച്ച് വ​ട​ക​ര​യി​ൽ മാ​ധ്യ​മ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. നി​ല​വി​ൽ അ​തി​ര​പ്പി​ള്ളി പ​ദ്ധ​തി ന​ട​പ്പാ​ക്കാ​നൊ​ന്നും സ​ർ​ക്കാ​ർ ശ്ര​മി​ക്കു​ന്നി​ല്ല. എ​ന്നാ​ൽ,  പ​ദ്ധ​തി​ക്കാ​യു​ള്ള പാ​രി​സ്​​ഥി​തി​ക അ​നു​മ​തി പു​തു​ക്കു​ക മാ​ത്ര​മാ​ണി​പ്പോ​ൾ ചെ​യ്ത​ത്. തു​ട​ക്ക​ത്തി​ൽ പാ​രി​സ്​​ഥി​തി​ക അ​നു​മ​തി എ​വി​ടെ​യെ​ന്നാ​യി​രു​ന്നു വി​മ​ർ​ശ​ക​ർ ചോ​ദി​ച്ച​ത്. അത്​ നേ​ര​േ​ത്ത​ ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും മ​ന്ത്രി ബാ​ല​ൻ പ​റ​ഞ്ഞു.


വി.എസ് ​പ്രതിപക്ഷത്തെ കൂട്ടുപിടിക്ക​ണ്ട​ –ചെന്നിത്തല
തി​രു​വ​ന​ന്ത​പു​രം: അ​തി​ര​പ്പി​ള്ളി വി​ഷ​യ​ത്തി​ൽ പ്ര​തി​പ​ക്ഷ​ത്തെ ചാ​രി  മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ അ​ടി​ക്കാ​ൻ വി.​എ​സ് ശ്ര​മി​ക്കേ​ണ്ട​തി​ല്ലെ​ന്ന്​ പ്ര​തി​പ​ക്ഷ​നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. വി.​എ​സി​ന് പ​റ​യാ​നു​ള്ള​ത്​ നേ​രെ പ​റ​ഞ്ഞാ​ൽ മ​തി. അ​തി​ര​പ്പി​ള്ളി പ​ദ്ധ​തി വേ​ണ്ടെ​ന്നാ​ണ് യു.​ഡി.​എ​ഫ് നി​ല​പാ​ട്. മു​ൻ​മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി​യു​ടേ​ത് വ്യ​ത്യ​സ്ത​ നി​ല​പാ​ട​ല്ല. അ​ദ്ദേ​ഹ​വു​മാ​യി സം​സാ​രി​ച്ചി​രു​ന്നു. സ​മ​വാ​യ​മാ​കാം, ഏ​ക​പ​ക്ഷീ​യ​മാ​യി അ​ടി​ച്ചേ​ൽ​പി​ക്കു​ന്ന​ത് അം​ഗീ​ക​രി​ക്കാ​ൻ സാ​ധി​ക്കി​ല്ലെ​ന്നാ​ണ് അ​ദ്ദേ​ഹം പ​റ​ഞ്ഞ​ത്. സ​ർ​ക്കാ​ർ ഏ​ക​പ​ക്ഷീ​യ​മാ​യി പ​ദ്ധ​തി​യു​മാ​യി മു​ന്നോ​ട്ട് പോ​കു​ക​യാ​ണെന്നും അദ്ദേഹം പ​റ​ഞ്ഞു. 

ഇരട്ടത്താപ്പ്​ ഉപേക്ഷിക്കണം –കുമ്മനം 
തി​രു​വ​ന​ന്ത​പു​രം: അ​തി​ര​പ്പി​ള്ളി ജ​ല​വൈ​ദ്യു​തി പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് സി.​പി.​എ​മ്മും കോ​ൺ​ഗ്ര​സും ഇ​ര​ട്ട​ത്താ​പ്പ് ഉ​പേ​ക്ഷി​ക്ക​ണ​മെ​ന്ന് ബി.​ജെ.​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ. പ​ദ്ധ​തി സം​ബ​ന്ധി​ച്ച യ​ഥാ​ര്‍ഥ നി​ല​പാ​ട് ജ​ന​ങ്ങ​ളോ​ട് തു​റ​ന്നു​പ​റ​യാ​ൻ ര​ണ്ടു​കൂ​ട്ട​രും ത​യാ​റാ​ക​ണമെന്നും അ​ദ്ദേ​ഹം പറഞ്ഞു.

COMMENTS