'രാഹുൽ ഗാന്ധി വിഡ്ഢിയല്ലേ'; അശ്ലീല പരാമർശത്തിൽ ജോയ്സ് ജോർജിനെ പിന്തുണച്ച് എം.എം മണി
text_fieldsപൈനാവ്: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെയുള്ള മുൻ എം.പി ജോയ്സ് ജോർജിന്റെ അശ്ലീല പരാമർത്തെ പിന്തുണച്ച് മന്ത്രി എം.എം മണി. ജോയ്സ് ജോർജ് സ്ത്രീ വിരുദ്ധത പറഞ്ഞില്ലെന്നും രാഹുൽ ഗാന്ധി വിഡ്ഢിയാണെന്നും മണി പ്രതികരിച്ചു.
''സ്ത്രീ വിരുദ്ധ മാത്രം ചെയ്യുന്ന പീഡനം കുലത്തൊഴിലാക്കിയവരും കോൺഗ്രസുകാരാണ്. ഇന്നേവരെയുള്ള എല്ലാ പീഡനങ്ങളിലും മുഖ്യപ്രതികൾ കോൺഗ്രസുകാരാണ്. പേരൊന്നും ഞാൻ പറയുന്നില്ല. ജോയ്സിന്റെ പ്രസംഗം മുഴുവൻ കേട്ടു. അദ്ദേഹം അതൊന്നും പറഞ്ഞില്ല. അദ്ദേഹം യു.ഡി.എഫിന് കൊള്ളുന്ന രീതിയിൽ പ്രസംഗിച്ചു. രാഹുൽ ഗാന്ധി വിഡ്ഡിയല്ലേ..?. അദ്ദേഹം കമ്യൂണിസം തീർന്നെന്ന് പറഞ്ഞില്ലേ'' - മന്ത്രി എം.എം മണി മാധ്യമങ്ങളോട് പ്രതികരിച്ചു.
എറണാകുളം സെന്റ് തെരാസസ് കോളജിലെ പെൺകുട്ടികളുമായി രാഹുൽ സംവദിച്ചതിനെയാണ് ജോയ്സ് ജോർജ് പരിഹസിച്ചത്. വിദ്യാർഥികളെ രാഹുൽ ഐക്കിഡോ പരിശീലിപ്പിച്ചതിനെയാണ് ഇരട്ടയാറിൽ എൽ.ഡി.എഫ് സംഘടിപ്പിച്ച എം.എം മണിയുടെ തെരഞ്ഞെടുപ്പ് കൺവെൻഷനിൽ പ്രസംഗിക്കവെ മുൻ എം.പി പരിഹസിച്ചത്.
രാഹുൽ ഗാന്ധി പെൺകുട്ടികൾ മാത്രമുള്ള കോളജുകളിലെ പോവുകയുള്ളു. അവിടെ ചെന്ന് വളഞ്ഞു നിൽക്കാനും നിവർന്നു നിൽക്കാനും പഠിപ്പിക്കും. പക്ഷെ അങ്ങനെയൊന്നും ചെയ്യരുത്. കാരണം, രാഹുൽ പെണ്ണ് കെട്ടിയിട്ടില്ല -ഇതായിരുന്നു ജോയ്സ് ജോർജിന്റെ പരാമർശം. മന്ത്രി എം.എം മണിയുടെ സാന്നിധ്യത്തിലായിരുന്നു സ്ത്രീ വിരുദ്ധ പരാമർശം ജോയ്സ് ജോർജ് നടത്തിയത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

