അമിക്കസ്ക്യൂറി രാഷ്ട്രീയം കളിച്ചെന്ന് എം.എം മണി
text_fieldsഇടുക്കി: പ്രളയവുമായി ബന്ധപ്പെട്ട റിപ്പോർട്ടിൽ അമിക്കസ് ക്യൂറി ജേക്കബ് പി. അലക്സ് രാഷ്ട്രീയം കളിച്ചെന് ന് വൈദ്യുതി മന്ത്രി എം.എം മണി. യു.പി.എ സർക്കാറിൻെറ ആളായിരുന്ന ജേക്കബ് പി. അലക്സ് റിപ്പോർട്ട് മാധ്യമങ്ങൾക്ക ് ചോർത്തി നൽകിയെന്നും അദ്ദേഹം ആരോപിച്ചു. പ്രളയത്തെ കുറിച്ചുള്ള അമിക്കസ് ക്യൂറിയുടെ റിപ്പോർട്ട് പുറത്ത് വന്നതിന് ശേഷം ഇതാദ്യമായാണ് എം.എം മണി പ്രതികരിക്കുന്നത്.
കേരളം നേരിട്ട മഹാപ്രളയത്തിൻെറ കാരണം കണ്ടെത്താൻ ജുഡീഷ്യൽ അന്വേഷണം വേണമെന്ന നിർദേശിക്കുന്ന റിപ്പോർട്ട് അമിക്കസ് ക്യുറി ജേക്കബ് പി. അലക്സ് ഹൈകോടതിയിൽ സമർപ്പിച്ചിരുന്നു.
കേരളത്തിലുണ്ടായ മഹാപ്രളയത്തിൽ ഡാം മാനേജ്മെൻറിന് പാളിച്ച പറ്റിയോ എന്ന് അന്വേഷണം വേണം. അതിനായി ഡാം മാനേജ്മെൻറ് വിദഗ്ധരും കാലാവസ്ഥാ വിദഗ്ധരും ചേർന്നുള്ള സമിതി രൂപീകരിക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു.
