Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅതിരപ്പിള്ളി:...

അതിരപ്പിള്ളി: സി.പി.​െഎക്ക്​ വിവരക്കേടെന്ന്​ എം.എം മണി

text_fields
bookmark_border
അതിരപ്പിള്ളി: സി.പി.​െഎക്ക്​ വിവരക്കേടെന്ന്​ എം.എം മണി
cancel

തിരുവനന്തപുരം: അതിരിപ്പിള്ളി പദ്ധതി സംബന്ധിച്ച്​ സി.പി.​െഎക്ക്​ എതി​രെ രൂക്ഷ വിമർശനവുമായി വൈദ്യുതി മന്ത്രി എം.എം മണി. സി.പി.​െഎ പദ്ധതിയെ എതിർക്കുന്നത്​ വിവരക്കേടുകൊണ്ടാണെന്ന്​ മന്ത്രി പരിഹസിച്ചു. അതിരപ്പിള്ളി പദ്ധതി നടപ്പാക്കാൻ തന്നെയാണ്​ സി.പി.എമ്മി​​​​െൻറയും കെ.എസ്​.ഇ.ബിയുടെയും തീരുമാനം. സമവായത്തിലൂടെ പദ്ധതി നടപ്പിലാക്കുമെന്നും ഇതിനെതിരെ നിയമനടപടി ഉണ്ടായാൽ അതിനെ നേരിടുമെന്നും മണി അറിയിച്ചു. 

സി.പി.​െഎ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരെയും രൂക്ഷമായ വിമർശനങ്ങളാണ്​ മണി ഉന്നിയിക്കുന്നത്​. കാനം ജില്ലാ സെക്രട്ടറിമാരെക്കൊണ്ട്​ ഒാരോന്ന്​ പറയിപ്പിക്കുകയാണ്​​.  പിന്നീട്​ അത്​ പാർട്ടി നിലാടല്ലെന്നു പറഞ്ഞ്​ കൈകഴുകുകയും ചെയ്യും. ഇത്​ അത്ര ശരിയായ നടപടി​യല്ലെന്നും എം.എം മണി കുറ്റപ്പെടുത്തി.

മുന്നണിക്കുള്ളിൽ ഉള്ളവർ തന്നെ സംസ്ഥാനത്തിന്​ ഗുണകരമാവുന്ന പദ്ധതിക്കെതിരെ എതിർപ്പുയർത്തരുത്​. പദ്ധതി നടപ്പിലാക്കുമെന്ന്​ ആവർത്തിച്ച്​ വ്യക്​തമാക്കുന്നത്​ ത​​​​െൻറ വ്യക്​തിപരമായ നേട്ടത്തിനല്ലെന്നും മണി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cpiMM Manikerala newsathirapalli projectmalayalam news
News Summary - M.M Mani statement against CPI-kerala news
Next Story