എസ്.രാജേന്ദ്രൻ കാണിച്ചത് പിറപ്പുകേട്, ഏത് ചെകുത്താന്‍റെ കൂടെ പോയാലും പാർട്ടിക്ക് ഒരു ചുക്കും സംഭവിക്കില്ല -എം.എം.മണി
text_fieldsതൊടുപുഴ: എസ്.രാജേന്ദ്രൻ ബി.ജെ.പിയിലേക്ക് പോയതുകൊണ്ട് പാർട്ടിക്ക് ഒരു ചുക്കും സംഭവിക്കാനില്ലെന്ന് മുതിർന്ന സി.പി.എം നേതാവും ഉടുമ്പഞ്ചോല എം.എൽ.എയുമായ എം.എം. മണി. അയാൾക്ക് വർഷങ്ങളായി പാർട്ടിയുമായി ബന്ധമില്ല.നിലവിൽ പാർട്ടിയുടെ അനുഭാവി പോലുമല്ല. അയാൾ ബി.ജെ.പിയിലോ ഏതെങ്കിലും ചെകുത്താന്‍റെ കൂടെയോ ചേർന്നാലും തങ്ങളെ ബാധിക്കില്ലെന്ന് എം.എം. മണി മ
പുകഞ്ഞ കൊള്ളി പുറത്ത് എന്ന് മാത്രമേ പറയാനുളളൂ. നൽകാവുന്ന സൗകര്യങ്ങളൊക്കെ അയാൾക്ക് പാർട്ടി നൽകിയിട്ടുണ്ട്. പിന്നീടിത്തരം പണി കാണിക്കുന്നത് പിറപ്പുകേടാണ്. പാർട്ടിയുടെ ഒരനുഭാവിയെ പോലും കൂടെകൂട്ടാൻ അയാൾക്കാകില്ല. എം.എം മണി പാർട്ടിയിൽ നിന്ന് പോയാലും പാർട്ടിക്കൊന്നും സംഭവിക്കില്ല. ഇതിനെയെല്ലാം മറികടക്കാനുളള സംഘടനാപരമായ കരുത്ത് പാർട്ടിക്കുണ്ടെന്നും അദ്ദേഹം മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
ഇടുക്കിയിലെ മുൻ സി.പി.എം നേതാവും മൂന്ന് വട്ടം എം.എൽ.എയുമായിരുന്നു
ഏറെക്കാലമായി നിലനിന്ന അഭ്യൂഹങ്ങൾക്ക് വിരാമമിട്ടാണ് മുൻ സി.പി.എം നേതാവും ദേവികുളം മുൻ എം.എൽ.എയുമായിരുന്ന എസ്. രാജേന്ദ്രൻ ബി.ജെ.പി പാളയത്തിലെത്തിയത്. ഇടുക്കിയിലെ തമിഴ് ഭൂരിപക്ഷ മേഖലകളിൽ സി.പി.എമ്മിന്‍റെ മുഖമായിരുന്ന രാജേന്ദ്രൻ സി.പി.എം ജില്ല കമ്മിറ്റിയംഗവും ജില്ല പഞ്ചായത്ത് പ്രസിഡൻറുമായിരുന്നു. 2006, 2011, 2016 വർഷങ്ങളിൽ തുടർച്ചയായാണ് ദേവികുളത്ത് നിന്ന് സി.പി.എം എം.എൽ.എയായി തെരഞ്ഞെടുക്കപ്പെട്ടത്. എന്നാൽ, 2021 ലെ നിയമസഭ തെരഞ്ഞെടുപ്പിൽ ദേവികുളത്ത് മത്സരിച്ച പാർട്ടി സ്ഥാനാർഥി എ.രാജയെ പരാജയപ്പെടുത്താൻ ശ്രമിച്ചെന്ന പരാതിയിൽ 2022 ജനുവരിയിൽ ഒരു വർഷത്തെ സസ്പെൻഷന് വിധേയനായി.
കാലാവധി കഴിഞ്ഞിട്ടും അംഗത്വം പുതുക്കി നൽകാത്തതിനെ തുടർന്ന് നേതൃത്വവുമായി അകൽച്ചയിലുമായി. ഇതോടെ പലവട്ടം പാർട്ടി വിടുമെന്ന അഭ്യൂഹമുയർന്നു. ബി.ജെ.പി പാളയത്തിലെത്തിക്കുകയെന്ന ലക്ഷ്യത്തോടെ പ്രകാശ് ജാവ്ദേക്കർ അടക്കം ബി.ജെ.പി നേതാക്കൾ ഇദ്ദേഹത്തെ കാണാനെത്തിയിരുന്നു. രാജേന്ദ്രനെ കൂടെക്കൂട്ടാൻ ബി.ജെ.പിയുടെ കേരള- തമിഴ്നാട് ഘടകങ്ങൾ പലവട്ടം ചർച്ച നടത്തിയിരുന്നു. അതിനിടെ, കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ ബി.ജെ.പി സ്ഥാനാർഥികൾക്ക് വേണ്ടി രാജേന്ദ്രൻ പ്രചാരണവും നടത്തി. എന്നാൽ ഈ ഘട്ടത്തിലെല്ലാം പാർട്ടി മാറ്റം വ്യക്തമാക്കിയിരുന്നില്ല. എം.എൽ.എയായിരുന്ന സമയത്ത് പതിവായി വാർത്തകളിലിടം പിടിച്ചിരുന്നു.
കൈയ്യേറ്റമൊഴിപ്പിക്കലുമായി ബന്ധപ്പെട്ട് റവന്യൂ വകുപ്പുമായുളള കൊമ്പ് കോർക്കലും പെമ്പിളൈ ഒരുമൈ സമരവുമായി ബന്ധപ്പെട്ടുള്ള വാർത്തകളിലും നിറഞ്ഞു. ഇക്കാലയളവിൽ പൂർണ പിന്തുണയുമായി പാർട്ടിയും കൂടെ നിന്നു. രാജേന്ദ്രനെ കൂടെ കൂട്ടുക വഴി തമിഴ് സ്വാധീന മേഖലകളിൽ കടന്ന് കയറാൻ കഴിയുമെന്നാണ് ബി.ജെ.പി പ്രതീക്ഷ. വരുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ ഇത് ഗുണം ചെയ്യുമെന്നും അവർ കണക്ക് കൂട്ടുന്നു. എന്നാൽ താൻ മത്സരിത്തിനില്ലെന്നാണ് രാജേന്ദ്രന്‍റെ നിലപാട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

