Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഗവർണർക്കെതിരെ...

ഗവർണർക്കെതിരെ അധിക്ഷേപവുമായി എം.എം. മണി

text_fields
bookmark_border
ഗവർണർക്കെതിരെ അധിക്ഷേപവുമായി എം.എം. മണി
cancel

ഇ​ടു​ക്കി: ഗ​വ​ർ​ണ​ർ ആ​രി​ഫ്​ മു​ഹ​മ്മ​ദ്​ ഖാ​നെ​തി​രെ അ​ധി​ക്ഷേ​പ പ​രാ​മ​ർ​ശ​വു​മാ​യി എം.​എം. മ​ണി എം.​എ​ൽ.​എ. രാ​ജ്ഭ​വ​ൻ മാ​ർ​ച്ചി​ന്​ മു​ന്നോ​ടി​യാ​യി എ​ൽ.​ഡി.​എ​ഫ് ക​ട്ട​പ്പ​ന മ​ണ്ഡ​ലം മു​നി​സി​പ്പ​ൽ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച പ്ര​ക​ട​ന​വും പൊ​തു​യോ​ഗ​വും ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

എം.​എം. മ​ണി പ്ര​സം​ഗി​ച്ച​തി​ങ്ങ​നെ: ‘‘ഭൂ​നി​യ​മ​ഭേ​ദ​ഗ​തി ബി​ല്ലി​ൽ ഒ​പ്പി​ടാ​ത്ത നാ​റി​യെ ക​ച്ച​വ​ട​ക്കാ​ർ ഇ​ടു​ക്കി​യി​ലേ​ക്ക് ക്ഷ​ണി​ച്ച് പൊ​ന്നു​കൊ​ണ്ട് പു​ളി​ശ്ശേ​രി വെ​ക്കു​ക എ​ന്നാ​ൽ ശു​ദ്ധ മ​ര്യാ​ദ​കേ​ടാ​ണെ​ന്നാ​ണ്​ ​എ​ന്‍റെ അ​ഭി​പ്രാ​യം. ക​ച്ച​വ​ട​ക്കാ​ർ ജ​ന​ങ്ങ​ളു​ടെ ഭാ​ഗ​മ​ല്ലേ. ഭൂ​പ്ര​ശ്‌​നം വ്യാ​പാ​രി​ക​ളെ​യും ബാ​ധി​ക്കു​ന്ന​ത​ല്ലേ. ഒ​പ്പി​ടാ​തി​രി​ക്കു​ന്ന​ത് അ​ങ്ങേ​യ​റ്റം ജ​നാ​ധി​പ​ത്യ​വി​രു​ദ്ധ​മാ​ണ്. അ​യാ​ളെ എ​ന്തി​നാ ഇ​ങ്ങോ​ട്ട് ക്ഷ​ണി​ക്കു​ന്ന​ത്. ന​മു​ക്കി​ട്ട് പ​ണി​തു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ് ഗ​വ​ർ​ണ​ർ.

അ​യാ​ളെ പി​ടി​ച്ച് ഇ​വി​ടെ കൊ​ണ്ടു​വ​ന്ന് വി​രു​ന്നൂ​ട്ടു​​ന്ന​ത്​ ​ശ​രി​യ​ല്ല. വ​ല്ല​യി​ട​ത്തും കി​ട​ക്കു​ന്ന വാ​യി​നോ​ക്കി​യെ​യാ​ണ്​ ഗ​വ​ർ​ണ​റാ​യി വെ​ക്കു​ന്ന​ത്. അ​തി​ൽ മാ​ന്യ​ന്മാ​രു​മു​ണ്ടെ​ന്ന​ത്​ ശ​രി​​ത​ന്നെ. കേ​ര​ള​ത്തി​ന്‍റെ താ​ൽ​പ​ര്യ​ങ്ങ​ൾ കേ​ന്ദ്രം ത​ക​ർ​ക്കു​ക​യാ​ണ്. അ​തി​ന് കൂ​ട്ടു​പി​ടി​ക്കു​ന്ന ഗ​വ​ർ​ണ​ർ​ക്ക് ചെ​ല​വി​ന്​ കൊ​ടു​ക്കു​ന്ന​ത് ന​രേ​ന്ദ്ര മോ​ദി​യ​ല്ല; ന​മ്മു​ടെ ഖ​ജ​നാ​വാ​ണ് ഈ ​നാ​റി​യെ​യെ​ല്ലാം പേ​റു​ന്ന​ത്. എ​ന്നി​ട്ടാ​ണ് ക​ച്ച​വ​ട​ക്കാ​ർ അ​യാ​ളെ വി​ളി​ച്ച് സ്വീ​ക​ര​ണം കൊ​ടു​ക്കു​ന്ന​ത്.

ഇ​ടു​ക്കി ജി​ല്ല​യി​ലെ ജ​ന​ങ്ങ​ളു​ടെ ആ​സ​ന​ത്തി​ൽ ആ​പ്പ​ടി​ക്കു​ന്ന പ​ണി​യാ​ണ് ഗ​വ​ർ​ണ​ർ ചെ​യ്‌​തോ​ണ്ടി​രി​ക്കു​ന്ന​ത്. ബി​ല്ലി​ൽ ഒ​പ്പി​ടാ​ത്ത ഗ​വ​ർ​ണ​ർ ഇ​ടു​ക്കി ജി​ല്ല​യി​ൽ പ്ര​വേ​ശി​ക്കു​ന്ന​ത് ഇ​വി​ടു​ത്തെ ജ​ന​ങ്ങ​ളു​ടെ മു​ഖ​ത്ത് ക​രി​വാ​രി​ത്തേ​ക്കു​ന്ന, നാ​ലാം ത​ര​ത്തി​ലെ അ​ഞ്ചാം​ത​രം പ​ണി... ഒ​രു​മാ​തി​രി പെ​റ​പ്പു​പ​ണി​യാ​ണെ​ന്നാ​ണ് എ​ന്‍റെ അ​ഭി​പ്രാ​യം. ഒ​പ്പി​ടാ​ത്ത ഇ​യാ​ള് ഇ​ടു​ക്കി​യി​ൽ വ​രേ​ണ്ടെ​ന്ന് ന​മ്മ​ൾ ​െവ​ച്ചാ​ൽ ന​മ്മ​ളെ​യെ​ന്താ തൂ​ക്കു​മോ. ന​മ്മ​ളെ​യൊ​ന്നും ചെ​യ്യാ​നി​ല്ല’’.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MM ManiArif Mohammed Khan
News Summary - MM Mani insulted Governor arif mohammad khan
Next Story