യു.ഡി.എഫിന് വോട്ട് ചെയ്തവർ വിഡ്ഢികളാ... തെരഞ്ഞെടുപ്പ് പരാജയത്തിൽ വിമർശനവുമായി എം.എം മണി
text_fieldsകട്ടപ്പന: തെരഞ്ഞെടുപ്പ് വൻപരാജയത്തിന് പിന്നാലെ വോട്ടർമാരെയും യു.ഡി.എഫിനെയും വിമർശിച്ച് സി.പി.എം നേതാവ് എം.എം. മണി. യു.ഡി.എഫിന് വോട്ട് ചെയ്തവർ വിഡ്ഢികളാണെന്നും തെരഞ്ഞെടുപ്പ് കഴിയുന്നതിന് മുൻപേ മുഖ്യമന്ത്രി സ്ഥാനത്തെ കുറിച്ച് ചർച്ച ചെയ്ത പാർട്ടിയെ കുറിച്ച് എന്തുപറയാനാണെന്നും അദ്ദേഹം ചോദിച്ചു. ഇടുക്കിയിൽ മാധ്യമപ്രർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തെരഞ്ഞെടുപ്പിൽ തങ്ങൾ തോറ്റു എന്നത് ശരിയാണ്. ഇത് തിരിച്ചടിതന്നെയാണ്.
തങ്ങൾ തെരഞ്ഞടുപ്പിനെ മാത്രം അടിസ്ഥാമാക്കി പ്രവത്തിക്കുന്ന പാർട്ടിയല്ല. നിരവധി സമരങ്ങളും ചെയത പാർട്ടിയാണ്. പാർട്ടിയുടെ പ്രവർത്തനത്തിൽ ഒന്നുമാത്രമാണ് തെരഞ്ഞെടുപ്പ്. പരാജയപ്പെട്ടെങ്കിലും തളരില്ലെന്നും മുണ്ടും മടക്കിക്കുത്തി ജനങ്ങൾക്കിടയിലേക്ക് വീണ്ടും സജീവമായി ഇറങ്ങുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജനങ്ങൾ ഇത്തരത്തിൽ ചിന്തിക്കുന്നതിനും വോട്ട് രേഖപ്പെടുത്തുന്നതിനും പിന്നിൽ എന്തെങ്കിലും അടിസ്ഥാനമുണ്ടോ എന്ന് പാർട്ടി ഗൗരവമായി പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. തെരഞ്ഞെടുപ്പ് വിജയിച്ചതിന് പിന്നാലെ തന്നെ യു.ഡി.എഫിൽ മുഖ്യമന്ത്രി സ്ഥാനത്തിനായി അടി തുടങ്ങിക്കഴിഞ്ഞുവെന്ന് അദ്ദേഹം ആരോപിച്ചു.
പാർട്ടിയുടെ നയങ്ങളും പ്രവർത്തനങ്ങളും ജനങ്ങളിലേക്ക് എത്തുന്നതിൽ എവിടെയാണ് പാളിച്ച സംഭവിച്ചതെന്ന് വിശദമായ പരിശോധനയ്ക്ക് വിധേയമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

