Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എം.എം. മണിയുടെ കാറിന്‍റെ ചക്രം ഊരിത്തെറിച്ചു; ആർക്കും പരിക്കില്ല

text_fields
bookmark_border
    എം.എം. മണിയുടെ കാറിന്‍റെ ചക്രം ഊരിത്തെറിച്ചു; ആർക്കും പരിക്കില്ല
    cancel

    നെടുങ്കണ്ടം: എം.എം. മണി എം.എൽ.എയുടെ ഔദ്യോഗിക വാഹനത്തിന്‍റെ പിൻചക്രം ഓട്ടത്തിനിടെ ഊരിത്തെറിച്ചു. പിന്‍വശത്ത്​ ഇടതുഭാഗത്തെ ചക്രമാണ് ഊരിത്തെറിച്ചത്. ചൊവ്വാഴ്ച രാവിലെ 11.15ന് കേരള- തമിഴ്നാട് അതിർത്തിയായ കമ്പംമെട്ടാണ്​ സംഭവം. ആർക്കും പരിക്കില്ല.

    എം.എം. മണി കൂട്ടാർ സർവിസ് സഹകരണ ബാങ്കിന്‍റെ നവീകരിച്ച ശാഖയുടെ ഉദ്ഘാടനത്തിന്​ കമ്പംമെട്ടിന് പോകും വഴിയാണ്​ അപകടം.

    കമ്പംമെട്ട് ചെക്പോസ്റ്റിന് 100 മീറ്റര്‍ മാറി ചക്രം പൂർണമായും ഊരിത്തെറിക്കുകയായിരുന്നു. വാഹനത്തിന് വേഗം കുറവായതിനാല്‍ അപകടം ഒഴിവായി. എം.എം മണിക്ക്​ പുറമെ പി.എമാരും കാറിൽ ഉണ്ടായിരുന്നു.

    സമീപത്ത് തന്നെയുള്ള വർക്ക്ഷോപ്പിൽ തകരാർ പരിഹരിച്ച ശേഷമാണ് എം.എൽ.എ യാത്ര തുടർന്നത്​. മുമ്പും രണ്ടുതവണ സമാന സംഭവം ഉണ്ടായിട്ടുണ്ട്.

    Show Full Article
    Girl in a jacket

    Don't miss the exclusive news, Stay updated

    Subscribe to our Newsletter

    By subscribing you agree to our Terms & Conditions.

    Thank You!

    Your subscription means a lot to us

    Still haven't registered? Click here to Register

    News Summary - MM Mani's car met with an accident
    Next Story