Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകെ.കെ. രമക്കെതിരെ...

കെ.കെ. രമക്കെതിരെ അധിക്ഷേപവുമായി എം.എം. മണി: 'ഇവിടെ ഒരു മഹതി പൊലീസിനെ വിമർശിച്ചു. അവർ ഇപ്പോൾ വിധവയാണ്. വിധവയായത് അവരുടെ വിധി'

text_fields
bookmark_border
കെ.കെ. രമക്കെതിരെ അധിക്ഷേപവുമായി എം.എം. മണി: ഇവിടെ ഒരു മഹതി പൊലീസിനെ വിമർശിച്ചു. അവർ ഇപ്പോൾ വിധവയാണ്. വിധവയായത് അവരുടെ വിധി
cancel
Listen to this Article

തിരുവനന്തപുരം: വടകര എം.എൽ.എ കെ.കെ രമക്കെതിരെ അധിക്ഷേപവുമായി മുൻമ​ന്ത്രി എം.എം. മണി. നിയമസഭ സമ്മേളനത്തിനിടെയാണ് മണിയുടെ പരാമർശം. 'ഇവിടെ ഒരു മഹതി പൊലീസിനെ വിമർശിച്ചു. അവർ ഇപ്പോൾ വിധവയാണ്. വിധവയായത് അവരുടെ വിധിയാണ്' എന്നായിരുന്നു പരാമർശം.

കെ.കെ. രമ പൊലീസിനെ വിമർശിച്ച് സംസാരിച്ചപ്പോഴായിരുന്നു മണിയുടെ പ്രതികരണം. എം.എം മണിയുടെ പരാമർശത്തിനെതിരെ പ്രതിപക്ഷം സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു.

എം.എം മണി മാപ്പ് പറയണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആവശ്യപ്പെട്ടു. മര്യാദ​കേടും തോന്ന്യവാസവും സഭയിൽ അനുവദിക്കില്ല. സഹോദരിക്ക് നേരെ മണി ക്രൂരമായാണ് സംസാരിച്ചത്. മാപ്പ് പറയാതെ സഭ സമ്മേളിക്കാൻ അനുവദിക്കില്ല -സതീശൻ പറഞ്ഞു.

Show Full Article
TAGS:MM Mani k k rema rmp CPM 
News Summary - MM Mani against K.K. Rema
Next Story