Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമുതിർന്ന സി.പി.എം...

മുതിർന്ന സി.പി.എം നേതാവ് എം.എം. ലോറൻസിന്‍റെ മകൻ ബി.ജെ.പിയിൽ

text_fields
bookmark_border
മുതിർന്ന സി.പി.എം നേതാവ് എം.എം. ലോറൻസിന്‍റെ മകൻ ബി.ജെ.പിയിൽ
cancel

കൊച്ചി: മുതിർന്ന സി.പി.എം നേതാവ് എം.എം. ലോറൻസിെൻറ മകൻ എബ്രഹാം ലോറൻസ് ബി.ജെ.പിയിൽ. സി.പി.എം കടന്നുപോകുന്നത് ഗുരുതര രാഷ്​ട്രീയ സാഹചര്യങ്ങളിലൂടെയാണെന്നും ഇതിൽ പ്രതിഷേധിച്ചാണ്​ താൻ ബി.ജെ.പിയിൽ ചേരുന്നതെന്നും എബ്രഹാം പറഞ്ഞു. ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡൻറ് എ.എൻ. രാധാകൃഷ്ണ​െനാപ്പം ജില്ല കമ്മിറ്റി ഓഫിസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണ​െൻറ മകനെ മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് അറസ്​റ്റ്​ ചെയ്തിരിക്കുന്നു. സി.പി.എം മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി കള്ളപ്പണം വെളുപ്പിക്കുന്ന മറ്റൊരു കേസിൽ അറസ്​റ്റിലും. രാജ്യം മുഴുവൻ ചർച്ച ചെയ്യുന്ന സ്വർണക്കടത്ത് കേസ് മുഖ്യമന്ത്രിക്കുനേരെ വരെ എത്തി. ഇതിലുള്ള ത​െൻറ പ്രതിഷേധംകൂടിയാണ് ബി.ജെ.പി പ്രവേശനമെന്ന് എബ്രഹാം പറഞ്ഞു.

ജില്ല പ്രസിഡൻറ് എസ്. ജയകൃഷ്ണൻ, ജനറൽ സെക്രട്ടറി കെ.എസ്. ഷൈജു, സംസ്ഥാന സമിതിയംഗം പി.ആർ. ശിവശങ്കരൻ എന്നിവർ സ്വീകരിച്ചു. നേരത്തെ, ലോറൻസിെൻറ മകൾ ആശയുടെ മകൻ മിലൻ ബി.ജെ.പിെയ പിന്തുണച്ചത് വിവാദമായിരുന്നു. തിരുവനന്തപുരത്തെ സമരവേദിയിലും മിലൻ എത്തിയിരുന്നു.

Show Full Article
TAGS:MM Lawrence Abraham Lawrence CPM BJP 
News Summary - mm lorenz's son abraham joins bjp
Next Story