Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവി.എസ് പുന്നപ്ര-വയലാർ...

വി.എസ് പുന്നപ്ര-വയലാർ സമരനായകനല്ലെന്ന് എം.എം. ലോറൻസ്

text_fields
bookmark_border
എം.എം. ലോറൻസ്
cancel
camera_alt

എം.എം. ലോറൻസ്

കൊ​ച്ചി: മു​ൻ മു​ഖ്യ​മ​ന്ത്രി വി.​എ​സ്. അ​ച്യു​താ​ന​ന്ദ​നെ​തി​രെ മു​തി​ർ​ന്ന ക​മ്യൂ​ണി​സ്റ്റ് നേ​താ​വ് എം.​എം. ലോ​റ​ൻ​സ്. വി.​എ​സ് പു​ന്ന​പ്ര-​വ​യ​ലാ​ർ സ​മ​ര​നാ​യ​ക​ന​ല്ലെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. വി.​എ​സ് അ​ത്ര ന​ല്ല ആ​ളൊ​ന്നു​മ​ല്ലാ​യി​രു​ന്നു. അ​ദ്ദേ​ഹം ഒ​രു​പാ​ട് നു​ണ പ​റ​ഞ്ഞി​ട്ടു​ണ്ട്. കാ​ലി​ൽ ബ​യ​ണ​റ്റ് കു​ത്തി​യി​റ​ക്കി​യെ​ന്നൊ​ക്കെ പ​റ​ഞ്ഞി​രു​ന്നു. ബ​യ​ണ​റ്റ് കു​ത്തി​യി​റ​ക്കി​യാ​ൽ പി​ന്നെ ന​ട​ക്കാ​ൻ ക​ഴി​യു​മോ. എ​ന്നി​ട്ടും അ​ദ്ദേ​ഹം ന​ട​ക്കു​ക​യാ​യി​രു​ന്ന​ല്ലോ. പു​ന്ന​പ്ര സ​മ​രം ന​ട​ക്കു​മ്പോ​ൾ വി.​എ​സ് ത​യ്യ​ൽ​തൊ​ഴി​ലാ​ളി​യാ​യി​രു​ന്നു. സ​മ​രം ന​ട​ക്കു​ന്നു​വെ​ന്ന​റി​ഞ്ഞ് പി​ന്നീ​ട് അ​ദ്ദേ​ഹം അ​ങ്ങോ​ട്ട് എ​ത്തു​ക​യാ​യി​രു​ന്നു​വെ​ന്നും ലോ​റ​ൻ​സ് കൂ​ട്ടി​ച്ചേ​ർ​ത്തു.

ഫ​ല​സ്തീ​നെ​തി​രാ​യ ഇ​സ്രാ​യേ​ൽ ആ​ക്ര​മ​ണ​ത്തി​ൽ പാ​ർ​ട്ടി നി​ല​പാ​ടാ​ണ് ഉ​യ​ർ​ത്തി​പ്പി​ടി​ക്കു​ന്ന​തെ​ന്ന് ലോ​റ​ൻ​സ് വ്യ​ക്ത​മാ​ക്കി. എ​റ​ണാ​കു​ളം കു​മാ​ര​നാ​ശാ​ൻ ന​ഗ​റി​ലെ വ​സ​തി​യി​ൽ ക​വി ബാ​ല​ച​ന്ദ്ര​ൻ ചു​ള്ളി​ക്കാ​ട് സ​ന്ദ​ർ​ശി​ക്കാ​നെ​ത്തി​യ​പ്പോ​ൾ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ലോ​റ​ൻ​സ്.

തോ​ട്ടി​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ അ​വ​കാ​ശ സം​ര​ക്ഷ​ണ​ത്തി​ന് സ​മ​രം ചെ​യ്ത ലോ​റ​ൻ​സി​നെ​ക്കു​റി​ച്ച് ര​ചി​ച്ച ക​വി​ത ചു​ള്ളി​ക്കാ​ട് ചൊ​ല്ലി​ക്കേ​ൾ​പ്പി​ച്ചു. ലോ​റ​ൻ​സ് ആ​വ​ശ്യ​പ്പെ​ട്ട​ത് പ്ര​കാ​ര​മാ​ണ് ക​വി​ത ചൊ​ല്ലി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:VS AchuthanandanMM Lorancepunnapra vayalar
News Summary - mm lorance- punnapra vayalar- vs achuthanandhan
Next Story