Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range എം.എം. ലോറൻസിന്റെ മൃതദേഹം വിട്ടുകിട്ടണമെന്ന ഹരജി 31ലേക്ക് മാറ്റി
text_fieldsbookmark_border
കൊച്ചി: അന്തരിച്ച സി.പി.എം നേതാവ് എം.എം. ലോറൻസിന്റെ മൃതദേഹം മെഡിക്കൽ പഠനത്തിന് വിട്ടുകൊടുത്തത് ശരിവെച്ച ഉത്തരവ് പുനഃപരിശോധിക്കണമെന്ന പെൺമക്കളുടെ ഹരജി ഹൈകോടതി മാർച്ച് 31ന് പരിഗണിക്കാൻ മാറ്റി.
താൻ മരിച്ചാൽ മൃതദേഹം അടക്കംചെയ്യണമെന്ന് ലോറൻസ് പറയുന്ന വിഡിയോ വീണ്ടെടുത്ത സാഹചര്യം ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതി വരെ തീർപ്പാക്കിയ കേസിൽ മക്കളായ ആശ ലോറൻസും സുജാത ബോബനും ഹൈകോടതിയിൽ പുനഃപരിശോധന ഹരജി നൽകിയത്.
ഹരജിക്കാരുടെ അഭിഭാഷകന്റെ ആവശ്യപ്രകാരം ജസ്റ്റിസ് വി.ജി. അരുൺ ഹരജി പരിഗണിക്കുന്നത് മാറ്റുകയായിരുന്നു.
Next Story

