പ്രസ്താവന കേട്ടുകേൾവിയുടെ അടിസ്ഥാനത്തിൽ –ഹസൻ
text_fieldsകൊച്ചി: കെ.എം. മാണിയെ മുഖ്യമന്ത്രിയാക്കാൻ എൽ.ഡി.എഫ് തീരുമാനിച്ചെന്ന ജി. സുധാകരെൻറ പ്രസ്താവന കേട്ടുകേൾവിയുടെ അടിസ്ഥാനത്തിലാണെന്ന് കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസൻ. കെ.പി.സി.സി നേതൃയോഗതീരുമാനം അറിയിക്കാൻ വിളിച്ച വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇ.പി.
ജയരാജെൻറ ബന്ധുനിയമനകേസ് അവസാനിപ്പിച്ചത് കോടതിയുടെ തീരുമാനമാണ്. അഴിമതിയെ തുടർന്നാണ് ജയരാജൻ രാജിവെച്ചത്. ജയരാജനെതിരെ കോൺഗ്രസ് ഉന്നയിച്ച ആരോപണങ്ങളിൽ ഉറച്ചുനിൽക്കുന്നതായും അദ്ദേഹം പറഞ്ഞു. ഇന്ദിരാഗാന്ധിയുടെ ജന്മശതാബ്ദി വിവിധ പരിപാടികളോടെ നടത്താൻ യോഗം തീരുമാനിച്ചു.
ജുലൈയിൽ തിരുവനന്തപുരത്തും ആഗസ്റ്റിൽ െകാച്ചിയിലും സെപ്റ്റംബറിൽ കോഴിക്കോട്ടുമാണ് ആഘോഷം. ബൂത്ത് കമ്മിറ്റികളുടെ നേതൃത്വത്തിൽ ജൂൺ അഞ്ചിന് പരിസ്ഥിതിദിനാഘോഷത്തിെൻറ ഭാഗമായി ഒരു ലക്ഷം തൈ നടും. ജൂലൈയിൽ തിരുവനന്തപുരത്ത് കുടുംബസംഗമങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം എ.െക. ആൻറണി നിർവഹിക്കുമെന്നും ഹസൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
