പാർട്ടി ശക്തിപ്പെടുത്തൽ ലക്ഷ്യം –എം.എം. ഹസ്സൻ
text_fieldsമലപ്പുറം: പാർട്ടി ശക്തിപ്പെടുത്തുകയാണ് പ്രധാന ലക്ഷ്യമെന്ന് എം.എം. ഹസ്സൻ. കെ.പി.സി.സി അധ്യക്ഷെൻറ താൽക്കാലിക ചുമതല ലഭിച്ചതിന് പിറകെ മലപ്പുറത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാർട്ടിയിൽ െഎക്യം ഉണ്ടാക്കൽ വെല്ലുവിളിയായി ഏറ്റെടുക്കുന്നു. ചുമതല ഏൽപ്പിച്ച സോണിയ ഗാന്ധിയോടും രാഹുൽ ഗാന്ധിയോടും നന്ദിയുണ്ട്. എല്ലാ നേതാക്കളും ഒറ്റെക്കട്ടായി എടുത്ത തീരുമാനമാണിത്. ചുമതല കാര്യക്ഷമതയോടെ നിർവഹിക്കും. ഉമ്മൻ ചാണ്ടി കെ.പി.സി.സി അധ്യക്ഷനാകണമെന്ന് മുതിർന്ന നേതാക്കൾ ആവശ്യപ്പെട്ടിരുന്നു.
ഒരു സ്ഥാനവും വേണ്ടെന്ന നിലപാടിൽ അദ്ദേഹം ഉറച്ചു നിൽക്കുകയായിരുന്നെന്നും എം.എം. ഹസ്സൻ പറഞ്ഞു. മലപ്പുറത്ത് ലോക്സഭ ഉപതെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ വിലയിരുത്താനെത്തിയതിനിടെയാണ് പുതിയ ചുമതല തേടിയെത്തിയത്. ഡി.സി.സി ഒാഫിസിലെത്തിയ നേതാക്കൾക്കും അനുയായികൾക്കും മധുരം നൽകിയാണ് ഹസൻ സ്ഥാനലബ്ധി ആഘോഷിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
