Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതരൂർ വിഷയം ഊതി...

തരൂർ വിഷയം ഊതി വീർപ്പിച്ച്​ വഷളാക്കിയത്​ മാധ്യമങ്ങളാ​ണെന്ന് എം.എം. ഹസൻ

text_fields
bookmark_border
mm hassan
cancel

തിരുവനന്തപുരം: ശശി തരൂർ വിഷയം ഊതി വീർപ്പിച്ച്​ വഷളാക്കിയത്​ മാധ്യമങ്ങളാ​ണെന്ന്​ യു.ഡി.എഫ്​ കൺവീനർ എം.എം. ഹസൻ. പൊതുസ്വീകാര്യനായ വ്യക്തിയാണ്​ ശശി തരൂർ. മൂന്നുതവണ പാർലമെന്‍റ്​ അംഗമായും കേന്ദ്രമന്ത്രിയായും പ്രവർത്തിച്ച്​, കോൺഗ്രസ്​ അധ്യക്ഷ സ്ഥാനത്തേക്കും മത്സരിച്ച വ്യക്തിയാണ്​. പാർട്ടിയിൽ അദ്ദേഹത്തിനുള്ള സ്ഥാനം അതിൽ നിന്നുതന്നെ വ്യക്തമാണെന്നും വാർത്തസമ്മേളനത്തിൽ ഹസൻ പറഞ്ഞു.

എ.ഐ.സി.സിയോ കെ.പി.സി.സിയോ അദ്ദേഹത്തോട്​ ഒരു അനീതിയും കാട്ടിയിട്ടില്ല. കാട്ടേണ്ട കാര്യവുമില്ല. അ​ദ്ദേഹത്തിന്​ ഒരു വിലക്കും പാർട്ടി ഏർപ്പെടുത്തിയിട്ടുമില്ല. ​മലബാർ പര്യടനത്തിൽ ഒരു വിവാദവുമില്ല. അത്​ മാധ്യമങ്ങൾ ഉണ്ടാക്കിയ ജഗ​െപാകയാണ്​. പാണക്കാട്ടേക്ക്​ തരൂർ മുമ്പും പലതവണ പോയിട്ടുണ്ട്​. അതിന്​ ഒരു പുതുമയും ഇല്ല. അദ്ദേഹത്തെ മുന്നിൽനിർത്തിയാണ്​ തെരഞ്ഞെടുപ്പുകൾ ഉൾപ്പെടെ പാർട്ടി നേരിട്ടത്​. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ്​ പ്രകടനപത്രിക തയാറാക്കിയത്​ തരൂരാണ്​.

കോഴിക്കോട്ടെ പരിപാടി​ വിലക്കാൻ പാടില്ലായിരുന്നു. അദ്ദേഹവും പാർട്ടിചട്ടങ്ങൾക്ക്​ അനുസൃതമായി പ്രവർത്തിക്കണമായിരുന്നു. അതിൽ ഒരച്ചടക്കലംഘനവും ആരും തരൂരിനെതിരെ ഉന്നയിച്ചിട്ടുമില്ല. തരൂരിന്‍റെ വരവിനെ വി.ഡി. സതീശൻ ഭയക്കുന്നുണ്ടോയെന്ന ചോദ്യത്തിന്​ സതീശൻ ആരെയും ഭയക്കുന്നില്ലെന്നും തിരിച്ച്​ തരൂരും ആരെയും ഭയക്കുന്നില്ലെന്നും ഹസൻ പറഞ്ഞു.

അച്ചടക്കനടപടി എന്ന പരാമർശം തരൂരിനെ ലക്ഷ്യമിട്ടല്ല. അത്​ എല്ലാ പ്രവർത്തകർക്കും ബാധകമെന്ന്​ വ്യക്തമാക്കിയതാണ്​. സർക്കാറിനെതിരായ സമരങ്ങളിൽ ഒരു വൈകല്യവുമില്ലെന്നും തിരുവനന്തപുരം കോർപറേഷനിലെ കത്ത്​ വിവാദത്തിലടക്കം യോജിച്ച പ്ര​ക്ഷോഭമാണ്​ നടക്കുന്നതെന്നും ഹസൻ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MM HassanShashi tharoor
News Summary - MM Hassan react to Shashi tharoor
Next Story