കേന്ദ്ര-സംസ്ഥാന സർക്കാറുകൾ വർഗീയതയെ പിന്തുണക്കുന്നു –ഹസൻ
text_fieldsതിരുവനന്തപുരം: ഒരുവശത്ത് തീവ്ര ഹിന്ദുത്വ വികാരം ആളിക്കത്തിച്ച് രാഷ്ട്രീയനേട്ടം ഉണ്ടാക്കാൻ ബി.ജെ.പി ശ്രമിക്കുമ്പോൾ മറുവശത്ത് പിണറായി സർക്കാറും മൃദു ഹിന്ദുത്വ നിലപാട് സ്വീകരിക്കുകയാണെന്ന് കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസൻ. കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ ജനദ്രോഹ നടപടികൾക്കെതിരെ യു.ഡി.എഫ് സംഘടിപ്പിച്ച രാപകൽ സമരത്തിെൻറ സംസ്ഥാനതല ഉദ്ഘാടനം സെക്രേട്ടറിയറ്റിന് മുന്നിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്ര- സംസ്ഥാന സർക്കാറുകളുടെ ജനേദ്രാഹനടപടികൾ കാരണം ജനജീവിതം ദുരിതപൂർണമായി. രാജ്യത്ത് സാമ്പത്തികമാന്ദ്യം അതിരൂക്ഷമാണ്. രൂക്ഷമായ വിലക്കയറ്റമാണ് നിലനിൽക്കുന്നത്. ഇന്ധനനികുതിയുടെ പേരിൽ കേന്ദ്ര- സംസ്ഥാന സർക്കാറുകൾ ജനങ്ങളെ കൊള്ളയടിക്കുകയാണ്. നികുതി പിരിവല്ല കവർച്ചയാണ് ഇവിടെ നടക്കുന്നതെന്നും ഹസൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.