Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതന്‍റെ പ്രസ്താവന...

തന്‍റെ പ്രസ്താവന വളച്ചൊടിച്ചു; ഉമ്മൻചാണ്ടിയെ ഇകഴ്ത്തിയിട്ടില്ല -എം.എം ഹസൻ

text_fields
bookmark_border
hassan
cancel

തിരുവനന്തപുരം: ചാരക്കേസ് സംബന്ധിച്ച ത​​െൻറ പരാമർശം വളച്ചൊടിച്ചതാണെന്ന് കെ.പി.സി.സി പ്രസിഡൻറ്​ എം.എം. ഹസ​​െൻറ വിശദീകരണം. ഉമ്മൻ ചാണ്ടിയെ ഇകഴ്ത്തി സംസാരിച്ചിട്ടില്ല. രാഷ്​ട്രീയത്തിൽ എന്നും കൂറും കടപ്പാടുമുള്ള ആൻറണിയോടും ഉമ്മന്‍ ചാണ്ടിയോടും ഒരുപോലെ പ്രിയമാണെന്നും ഫേസ്ബുക്ക് പേജില്‍ പോസ്​റ്റ്​ ചെയ്ത വിഡിയോയില്‍ എം.എം. ഹസന്‍ പറഞ്ഞു.

ഡിസംബർ 23ന്​ കോഴിക്കോട്​ ഡി.സി.സിയിൽ നടന്ന കെ. കരുണാകരൻ അനുസ്​മരണ ചടങ്ങിലാണ്​ ഹസൻ ചാരക്കേസുമായി ബന്ധപ്പെട്ട പരാമർശം നടത്തിയത്​. ചാരക്കേസിൽ കെ. കരുണാകരനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന്​ നീക്കാന്‍ മുന്നില്‍നിന്ന്​ പ്രവര്‍ത്തിച്ചതില്‍ ഖേദിക്കുന്നതായും മുഖ്യമന്ത്രി സ്ഥാനത്തുനിന്ന്​ കരുണാകരനെ നീക്കാനുള്ള ശ്രമത്തെ എ.കെ. ആൻറണി തടഞ്ഞിരുന്നുവെന്നും ഹസൻ പറഞ്ഞു.

ഇത്​ പാർട്ടിക്ക്​ ദോഷം ചെയ്യുമെന്ന നിലപാടായിരുന്നു അദ്ദേഹത്തിന്. ശൈലി മാറ്റണമെന്ന ആവശ്യമോ ശാസനയോ​ മതിയെന്നായിരുന്നു ആൻറണിയുടെ നിലപാട്. ഇക്കാര്യം പറഞ്ഞ് ആൻറണി തന്നെയും ഉമ്മൻ‍ ചാണ്ടിയെയും നേരിട്ട്​ വിളിച്ചിരുന്നെന്നും ഹസൻ കോഴിക്കോട്ട്​ പറഞ്ഞിരുന്നു. ഇന്ന്​ ചിന്തിക്കുമ്പോള്‍ ലീഡറോട് കാണിച്ചത് കടുത്ത അനീതിയായിരുന്നു എന്ന്​ ബോധ്യമാകുന്നുവെന്നും ഹസൻ പറഞ്ഞു. പക്ഷേ, അത്​ അന്നത്തെ ചരിത്രസംഭവങ്ങൾ അനുസ്​മരിച്ച വേളയിൽ ചൂണ്ടിക്കാട്ടിയതാണ്​. എന്നാൽ, ചിലർ അതിന്​ പുതിയ വ്യാഖ്യാനം നൽകിയിരിക്കുകയാണ്​. അത്​ നിർഭാഗ്യകരമാണ്​. ഉമ്മൻ ചാണ്ടിയെ ഇകഴ്​ത്തിയും ആൻറണിയെ പുകഴ്​ത്തിയും പറഞ്ഞിട്ടില്ല. ആൻറണിയും ഉമ്മൻ ചാണ്ടിയും ഒരുപോലെ തനിക്ക്​ ബന്ധവും കടപ്പാടും ഉള്ളവരാണ്​. ഇപ്പോൾ വിഷത്തിൽ പുറത്തുനിന്നുള്ള വിമർശനങ്ങൾ പ്രതികാര മനോഭാവത്തോടെ ഉള്ളതാണെന്നും ഹസൻ ഫേസ്​ബുക്കിൽ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Oommen Chandymm hassank karunakarankerala newspolitical news
News Summary - MM Hassan Clarifies His stand On K Karunakaran Remark-Kerala News
Next Story