
തദ്ദേശ തെരഞ്ഞെടുപ്പിൽ മുന്നണിക്ക് പുറത്തുള്ളവരുമായി നീക്കുേപാക്ക്: മുല്ലപ്പള്ളിയോട് വിയോജിച്ച് യു.ഡി.എഫ് കൺവീനർ
text_fieldsതിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ മുന്നണിക്ക് പുറത്തുള്ളവരുമായി താഴെത്തട്ടിൽ നീക്കുപോക്കുള്ളത് അറിയില്ലെന്ന കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രെൻറ വാദത്തോട് വിയോജിച്ച് യു.ഡി.എഫ് കൺവീനർ എം.എം. ഹസൻ. അഴിമതിക്കും ദുർഭരണത്തിനും ഫാഷിസത്തിനുമെതിരെ പോരാട്ടം നടത്തുന്ന എല്ലാ സാമൂഹികശക്തികളുമായും സന്നദ്ധ സംഘടനകളുമായും രാഷ്ട്രീയ പാർട്ടികളുമായും പ്രാദേശിക നീക്കുപോക്കുണ്ടാക്കാൻ യു.ഡി.എഫ് തീരുമാനിച്ചിട്ടുണ്ട്. ഇക്കാര്യം ജില്ല ഘടകങ്ങളെ അറിയിച്ചിട്ടുമുണ്ട്. മുല്ലപ്പള്ളി കൂടി സംബന്ധിച്ച യോഗമാണ് തീരുമാനമെടുത്തതെന്നും കേസരി സ്മാരക ട്രസ്റ്റിെൻറ മുഖാമുഖത്തിൽ ഹസൻ വ്യക്തമാക്കി.
2019 വരെ വെൽഫെയർ പാർട്ടിയുമായി സഖ്യമുണ്ടാക്കി മത്സരിച്ചവരാണ് സി.പി.എം. അന്നൊന്നും സി.പി.എമ്മിന് അവർ വർഗീയ തീവ്രവാദികളായിരുന്നില്ല. ഏത് വര്‍ഗീയ പാര്‍ട്ടിയും പിണറായി തൊട്ടാല്‍ അത് മതേതരമാകുമെന്നാണ് സ്ഥിതി.
വെൽഫെയർ പാർട്ടി മതേതരത്വത്തിന്വേണ്ടി നിലകൊള്ളുന്നുവെന്ന് ശക്തമായി പറയുകയും പൗരത്വ നിയമ ഭേദഗതിക്കെതിരെ നിലകൊള്ളുകയും ചെയ്തവരാണ്. പ്രാദേശികതലത്തിൽ നീക്കുപോക്കുള്ള ആരുമായും മുന്നണിയിൽ സഖ്യമില്ല.
തദ്ദേശ സ്ഥാപനങ്ങളുടെ അധികാരങ്ങൾ കവര്‍ന്നെടുക്കുന്നതിന് രൂപവത്കരിച്ച നാല് മിഷനുകൾക്ക് കീഴിലും അഴിമതി നടന്നിട്ടുണ്ട്. യു.ഡി.എഫ് അധികാരത്തിലെത്തിയാല്‍ ഈ മിഷനുകളെല്ലാം പിരിച്ചുവിട്ട് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അധികാരവും ഫണ്ടും തിരിച്ചുനല്‍കി ശക്തിപ്പെടുത്തും.
മുഖ്യമന്ത്രിയുടെ ഒാഫിസ് കേന്ദ്രീകരിച്ച് നടന്ന അഴിമതികളുടെയും ഉത്തരവാദിത്തം മുഖ്യമന്ത്രിക്കാണ്. കേെസന്ന ഒാലപ്പാമ്പ് കാട്ടി അഴിമതിക്കെതിരായ പോരാട്ടത്തിൽനിന്ന് പ്രതിപക്ഷത്തെ പിന്തിരിപ്പിക്കാമെന്ന് കരുതേെണ്ടന്നും ഹസന് പറഞ്ഞു.