തണുപ്പ് കാലത്ത് ഡൽഹിയിൽ പോകുന്നവരെല്ലാം കോട്ട് ഇടാറുണ്ട് -എം.എം. ഹസൻ
text_fieldsകണ്ണൂർ: തണുപ്പ് കാലത്ത് ശശി തരൂരും ഡൽഹിയിൽ പോകുന്നവരുമെല്ലാം നല്ല ഒന്നാംതരം നെഹ്റുകോട്ട് ഇടാറുണ്ടെന്ന് യു.ഡി.എഫ് ചെയർമാൻ എം.എം. ഹസൻ. നെഹ്റു ജാക്കറ്റും ധരിക്കാറുണ്ട്. രമേശ് ചെന്നിത്തല പറഞ്ഞ കോട്ടിനെ കുറിച്ച് അറിയില്ലെന്നും അതദ്ദേഹത്തോട് തന്നെ ചോദിക്കണമെന്നും ഹസൻ കണ്ണൂരിൽ മാധ്യമങ്ങളോട് പറഞ്ഞു.
ശശി തരൂർ യു.ഡി.എഫിന്റെ അഭിമാനമാണ്. യു.ഡി.എഫിന്റെ ഉന്നതനായ വ്യക്തിയാണ് അദ്ദേഹം. നിങ്ങൾ അദ്ദേഹത്തെ ഏതെങ്കിലും പേരിൽ വിശേഷിപ്പിച്ചാൽ അതേപോലെ പറയാൻ ഞങ്ങൾ തയാറല്ല. ശശി തരൂർ സമാന്തര പ്രവർത്തനമാണ് നടത്തുന്നതെന്ന അഭിപ്രായവുമില്ല.
മൂന്നോ നാലോ കൊല്ലം കഴിഞ്ഞിട്ട് വരുന്ന ഒരു തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് അധികാരത്തിൽ വരരുതെന്ന് ആഗ്രഹിക്കുന്ന ആളുകളാണ് ഇപ്പോൾ മുഖ്യമന്ത്രി വിഷയം ഉന്നയിക്കുന്നതെന്നും എം.എം. ഹസൻ പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

