Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകണ്ണൂരിലെ പൊലീസ്...

കണ്ണൂരിലെ പൊലീസ് നടപടി പ്രതിഷേധാര്‍ഹം -എം.എം. ഹസന്‍

text_fields
bookmark_border
കണ്ണൂരിലെ പൊലീസ് നടപടി പ്രതിഷേധാര്‍ഹം -എം.എം. ഹസന്‍
cancel

തിരുവനന്തപുരം: ഷുഹൈബ് വധക്കേസിലെ കുറ്റപത്രത്തില്‍ പ്രതിചേര്‍ക്കപ്പെട്ട എല്ലാവരേയും അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ പൊലീസ് സ്‌റ്റേഷനിലേക്ക്​ നടത്തിയ മാർച്ചിൽ നേതാക്കള്‍ക്കെതിരെ കേസെടുത്ത നടപടി പ്രതിഷേധാര്‍ഹമാണെന്ന് കെ.പി.സി.സി പ്രസിഡൻറ് എം.എം.ഹസന്‍.

സമാധാനപരമായി പ്രതിഷേധമാര്‍ച്ച് നടത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ മനപൂര്‍വ്വം ഡി.വൈ.എസ്.പിയുടെ നേതൃത്വത്തില്‍ പൊലീസ്   പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയായിരുന്നു. മാര്‍ച്ചി​​െൻറ ഉദ്ഘാടകനായെത്തിയ ഡി.സി.സി പ്രസിഡൻറ്​ സതീശന്‍ പാച്ചേനിയെ ഡി.വൈ.എസ്.പി പ്രദീഷ്‌ തോട്ടത്തില്‍ മോശം ഭാഷയില്‍ അസഭ്യം പറഞ്ഞതിനെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചോദ്യം ചെയ്തു. ഇതിനെത്തുടര്‍ന്ന് പൊലീസ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെ നരനായാട്ട്​ നടത്തിയത്. കാലപഴക്കം ചെന്നതും ഉപയോഗ്യശൂന്യവുമായ ഗ്രനേഡ് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും നേരെ എറിയുകയും ശരീരികമായി ആക്രമിക്കുകയും ചെയ്​തെന്നും ഹസൻ ആരോപിച്ചു.

ഷുഹൈബിനെ വധിച്ച പ്രതികള്‍ക്ക് ഭരണത്തി​​െൻറ തണലില്‍ സ്വൈര്യവിഹാരം നടത്താന്‍ ഒത്താശ ചെയ്യുന്ന പൊലീസ്, നിരപരാധികളെ കള്ളക്കേസില്‍ കുടുക്കി ജയിലിലടക്കാനാണ് ശ്രമിക്കുന്നത്. അതി​​െൻറ ഭാഗമാണ് ജനാധിപത്യ രീതിയില്‍ പ്രതിഷേധിച്ചവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരിക്കുന്നത്. സി.പി.എം.ഗുണ്ടകളെ പോലെയാണ് പൊലീസ് പ്രവര്‍ത്തിക്കുന്നത്. നിരപരാധിയായ യുവാവിനെ നിഷ്ഠൂരമായി കൊലപ്പെടുത്തിയിട്ടും അതിലെ മുഴവന്‍ പ്രതികളെയും പൊലീസ് അറസ്റ്റ് ചെയ്യാത്തതിലൂടെ സി.പി.എമ്മിന് ഈ കേസിലുള്ള ബന്ധം കൂടുതല്‍ വ്യക്തമാക്കുന്നതാണെന്നും ഹസന്‍ പറഞ്ഞു.

സി.പി.എം. ലോക്കല്‍ സെക്രട്ടറി ഉള്‍പ്പടെയുള്ളവരെ അറസ്റ്റ്​ ചെയ്യണമെന്ന്​ ആവശ്യപ്പെട്ട്​ കണ്ണൂര്‍ പാര്‍ലമ​െൻറ്​  മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ മാർച്ചിൽ ഡി.സി.സി. പ്രസിഡൻറ്​ ഉള്‍പ്പടെയുള്ള കോണ്‍ഗ്രസ് നേതാക്കളെയായിരുന്നു പൊലീസ്​ ജാമ്യമില്ലാ വകുപ്പ്​ പ്രകാരം അറസ്റ്റ്​ ചെയ്​തത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:congresskerala newsmalayalam newsMM HasaanShuhaib Murder
News Summary - mm hassan about kannur police-kerala news
Next Story