Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഞങ്ങൾക്കും ​പ്രയാസവും...

ഞങ്ങൾക്കും ​പ്രയാസവും ദുഃഖവുമുണ്ട്; പ്രവർത്തകരുടെ വികാരം മനസ്സിലാക്കുന്നു-ഹസൻ

text_fields
bookmark_border
ഞങ്ങൾക്കും ​പ്രയാസവും ദുഃഖവുമുണ്ട്; പ്രവർത്തകരുടെ വികാരം മനസ്സിലാക്കുന്നു-ഹസൻ
cancel

തിരുവനന്തപുരം: കോൺഗ്രസിന്​ അവകാശപ്പെട്ട രാജ്യസഭാ സീറ്റ്​ കേരള കോൺഗ്രസിന്​ വിട്ടുകൊടുത്തതിൽ പ്രവർത്തകർ പ്രകടിപ്പിക്കുന്ന പ്രധിഷേധവും വികാരവും മനസ്സിലാക്കു​െന്നന്ന്​ കെ.പി.സി.സി പ്രസിഡൻറ്​ എം.എം. ഹസൻ. ഇത്തരമൊരു തീരുമാനമെടുക്കാൻ നേതാക്കൾക്കും പ്രയാസവും ദുഃഖവുമുണ്ടായിരുന്നു. എങ്കിലും ലോക്​സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകളിൽ സംഭവിക്കാവുന്ന വലിയവീഴ്​ച ഒഴിവാക്കാനും മുന്നണി ശക്​തിപ്പെടുത്താനുമാണ്​ തീരുമാനമെടുത്തത്​.

മുന്നണിയിലേക്ക്​ തിരിച്ചുവരുന്നതിന്​ കേരള കോൺഗ്രസ്​ മുന്നോട്ട്​ വെച്ച വ്യവസ്​ഥ, മുന്നണി വിടു​​േമ്പാൾ ഉണ്ടായിരുന്ന സ്​ഥാനങ്ങൾ നൽകണമെന്നതായിരു​െന്നന്ന്​ അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. ലോക്​സഭ, രാജ്യസഭാ സീറ്റുകളും കഴിഞ്ഞതവണ മത്സരിച്ച നിയമസഭാ സീറ്റുകളാണ്​ അവർ ആവശ്യപ്പെട്ടത്​. ഇക്കാര്യം നേതൃത്വം ചർച്ചചെയ്​തു. രണ്ട്​ രാജ്യസഭാ സീറ്റുകളിൽ ജയിക്കാൻ കഴിയുന്ന സാഹചര്യം വരു​േമ്പാൾ ഒരു സീറ്റ്​ ഘടകകക്ഷി​െക്കന്ന കീഴ്​വഴക്കം ചൂണ്ടിക്കാട്ടിയെങ്കിലും കേരള കോൺഗ്രസ്​ അംഗീകരിക്കാത്ത സാഹചര്യത്തിലാണ്​ കോൺഗ്രസ്​ പ്രസിഡൻറ്​ രാഹുൽ ഗാന്ധിയുടെ അംഗീകാരത്തോടെ രാജ്യസഭാ സീറ്റ്​ വിട്ട്​ കൊടുത്തതും. യു.ഡി.എഫി​​​െൻറ നിലനിൽപ്പിന് വേണ്ടി മുമ്പും കോൺഗ്രസ്​ നഷ്​ടവും ത്യാഗവും സഹിച്ചിട്ടുണ്ട്​. ഭൂരിപക്ഷമുണ്ടായിട്ടും മുഖ്യമന്ത്രി സ്​ഥാനം സി.പി.​െഎക്ക്​ നൽകിയതും നേരത്തെ രാജ്യസഭാ സീറ്റ്​ എം.പി. വീരേന്ദ്രകുമാറിന്​ നൽകിയതും അദ്ദേഹം ചൂണ്ടിക്കാട്ടി. 

പ്രതിഷേധവും വികാരങ്ങളും അതിരുകടക്കുന്നത്​ അപകടമാണെന്ന്​ അദ്ദേഹം മുന്നറിയിപ്പ്​ നൽകി. കോൺഗ്രസിലെ എല്ലാ എം.എൽ.എമാരും യു.ഡി.എഫ്​ സ്​ഥാനാർഥിക്ക്​ വോട്ട്​ ചെയ്യും. മറിച്ചായാൽ എന്തായിരിക്കും സംഭവിക്കുകയെന്ന്​ അവർക്കും അറിയാം. രാജ്യസഭാ സീറ്റ്​ വിട്ടുകൊടുക്കാൻ എടുത്ത തീരുമാനം സുതാര്യമല്ലെന്ന്​ പറയുന്നതിൽ കാര്യമില്ല. കോൺഗ്രസ്​ നിയമസഭാ കക്ഷി നേതാവും ​കെ.പി.സി.സി പ്രസിഡൻറും അടങ്ങുന്ന മൂന്നുപേർ ചേർന്നാണ്​ മുമ്പും അടിയന്തര ഘട്ടങ്ങളിൽ തീരുമാനമെടുത്തിരുന്നത്​. ഇപ്പോഴത്തെ തീരുമാനം ഭൂരിപക്ഷ സമുദായത്തിന്​ ദോഷകരമാണെന്ന ചിലരുടെ വാദം ബി.ജെ.പിയുടെ അഭി​പ്രായമാണ്​. കെ.പി.സി.സിയിൽനിന്ന്​ ആരുടെയും രാജി കിട്ടിയിട്ടില്ല, രാജി ലഭിച്ചാൽ സ്വീകരിക്കും. 11,12 തീയതികളിൽ ചേരുന്ന കെ.പി.സി.സിയും രാഷ്​ട്രീയകാര്യസമിതിയും ഇക്കാര്യങ്ങൾ വിശദമായി ചർച്ചചെയ്യുമെന്നും ഹസൻ പറഞ്ഞു.


 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala congressrajyasabhakerala newsm.m hasanmalayalam news
News Summary - M.M Hasan on congress crisis-Kerala news
Next Story