മിഹിര്‍ അഹമ്മദിന്റെ മരണത്തിൽ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് എം.എം. ഹസൻ മുഖ്യമന്ത്രിക്ക് കത്ത് നൽകി
text_fieldsതിരുവനന്തപുരം: എറണാകുളം തൃപ്പൂണിത്തുറ തിരുവാണിയൂര്‍ ഗ്ലോബല്‍ പബ്ലിക് സ്‌കൂളിലെ വിദ്യാര്‍ഥി മിഹിര്‍ അഹമ്മദിന്റെ മരണത്തിൽ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് യു.ഡി.എഫ് കൺവീനർ എം.എം. ഹസൻ മുഖ്യമന്ത്രിക്ക് കത്ത് നൽകി. സഹപാഠികളുടെ ക്രൂരമായ റാഗിങിനെ തുടര്‍ന്നാണ് മകൻറെ മരണ കാരണമെന്നാണ് മാതാപിതാക്കൾ പരാതിപ്പെട്ടത്.
മകനെ ഒരുകൂട്ടം വിദ്യാര്‍ഥികള്‍ ക്രൂരമായി റാഗ് ചെയ്തു. സ്‌കൂളില്‍ വച്ചും സ്‌കൂള്‍ ബസില്‍ വച്ചും ക്രൂരമായി പീഡിപ്പിക്കപ്പെട്ടു. മകന്റെ സുഹൃത്തുക്കളില്‍ നിന്നും ഇതിനുള്ള തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. വാഷ്‌റൂമില്‍ കൊണ്ടുപോയാണ് ക്രൂരമായി മര്‍ദിച്ചത്. മകന്റെ മുഖം ബലാത്കാരമായി ക്ലോസറ്റില്‍ മുക്കിയ ശേഷം ഫ്‌ളഷ് അടച്ചു. മകനെ ശാരീരികമായി ഉപദ്രവിക്കുകയും നിറത്തിന്റെ പേരില്‍ പരിഹസിക്കുകയും ചെയ്തു എന്നും അവരുടെ വീട് സന്ദർശിച്ചപ്പോൾ മാതാപിതാക്കൾ തന്നോട് നേരിട്ട് പരാതി പറഞ്ഞിട്ടുണ്ട്.
ഇത്തരത്തിലുള്ള ക്രൂരമായ റാഗിങ് നമ്മുടെ ഒരു വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഉണ്ടാകാതിരിക്കാൻ ഉള്ള മാതൃകാപരമായ നടപടികളാണ് ഉണ്ടാക്കേണ്ടത്. കർശന നടപടിയെടുക്കാൻ വിദ്യാഭ്യാസ ആഭ്യന്തര വകുപ്പുകൾക്ക് നിർദേശം നൽകണമെന്നും എം.എം. ഹസൻ കത്തിൽ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

