Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎം.​എം. അക്​ബർ അഞ്ച്​...

എം.​എം. അക്​ബർ അഞ്ച്​ ദിവസം കസ്​റ്റഡിയിൽ

text_fields
bookmark_border
mm-akbar
cancel

കൊച്ചി:  മ​ത​സ്പ​ർ​ധ​ക്ക്​ കാ​ര​ണ​മാ​കു​ന്ന പു​സ്ത​കം കൊച്ചിയിലെ പീസ്​ ഇൻറർനാഷനൽ സ്കൂ​ളി​ൽ പ​ഠി​പ്പി​ച്ചെന്ന കേസിൽ അറസ്​റ്റിലായ ​സ്​കൂൾ എം.ഡിയും മുജാഹിദ്​ പണ്ഡിതനുമായ എം.എം. അക്​ബറിനെ അഞ്ച്​ ദിവസത്തേക്ക്​ പൊലീസ്​ കസ്​റ്റഡിയിൽ വിട്ടു. ഒരു ദിവസത്തെ പ്രാരംഭ ചോദ്യം ചെയ്യലിന്​ ശേഷം തിങ്കളാഴ്​ച എറണാകുളം ജുഡീഷ്യൽ ഫസ്​റ്റ്​ ക്ലാസ്​ മജിസ്​ട്രേറ്റ്​ കോടതി (ഒമ്പത്​) മുമ്പാകെ ഹാജരാക്കിയപ്പോഴാണ്​ വീണ്ടും ചോദ്യംചെയ്യലിനായി കസ്​റ്റഡിയിൽ വിട്ടത്​. 

സ്​കൂളി​​െൻറ ബാങ്ക്​ അക്കൗണ്ടുകൾ പരിശോധിക്കണമെന്ന്​ പൊലീസ്​ കോടതിയിൽ ആവശ്യപ്പെട്ടു. നിരോധിത സംഘടനകളുമായി ബന്ധമുണ്ടോ എന്ന്​ അന്വേഷിക്കണം. സ്​കൂളി​​െൻറ സാമ്പത്തിക സ്രോതസ്സ്​, വിദേശബന്ധം എന്നിവയും അന്വേഷിക്കേണ്ടതുണ്ട്​. സ്​കൂൾ ആസ്​ഥാനം കോഴിക്കോടായതിനാൽ അവിടെയും കൊണ്ടുപോകേണ്ടതുണ്ട്​. ഏഴ്​ ദിവസം കസ്​റ്റഡിയിൽ കിട്ടണമെന്നാണ്​​ പൊലീസ്​ ആവശ്യപ്പെട്ടതെങ്കിലും അഞ്ച്​ ദിവസമാണ്​ കോടതി അനുവദിച്ചത്​. ​

കേരള പൊലീസ്​ പുറപ്പെടുവിച്ച ​ലുക്കൗട്ട്​ നോട്ടീസി​​െൻറ അടിസ്​ഥാനത്തിൽ ഹൈദരാബാദ്​ വിമാനത്താവളത്തിൽ എമി​േഗ്രഷൻ വിഭാഗം തടഞ്ഞുവെച്ച  അക്​ബറിനെ ഞായറാഴ്​ച രാത്രിയാണ്​ കൊച്ചിയിലെത്തിച്ചത്​. പീസ്​ സ്​കൂളിലെ ര​ണ്ടാം ക്ലാ​സ്​ വിദ്യാർഥികൾക്കുള്ള പു​സ്ത​ക​ത്തി​ലെ പാ​ഠ​ഭാ​ഗ​ം മതസ്​പർധ  വളർത്തുന്നതാണെന്ന്​ കാണിച്ച്​ എ​റ​ണാ​കു​ളം ജി​ല്ല വി​ദ്യാ​ഭ്യാ​സ ഓ​ഫി​സ​ർ നൽകിയ പരാതിയിൽ 2016 ഒ​ക്ടോ​ബ​റി​ലാണ്​ പൊ​ലീ​സ് കേ​സ് ര​ജി​സ്​​റ്റ​ർ ചെ​യ്തത്​. കേസിലെ ഏഴാം ​പ്രതിയാണ്​ അക്​ബർ. വിവാദ പാ​ഠ​ഭാ​ഗം ശ്രദ്ധയിൽപ്പെട്ടപ്പോൾതന്നെ അ​നു​ചി​ത​മാ​യ​തി​നാ​ൽ പ​ഠി​പ്പി​ക്കേ​​െണ്ട​ന്ന് നി​ർ​ദേ​ശി​ച്ചി​രുന്നെന്ന മുൻ  നിലപാടാണ്​ പ്രാരംഭ ചോദ്യം ചെയ്യലിലും അക്​ബർ ആവർത്തിച്ചത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newspolice custodymm akbar
News Summary - mm akbar police custody -Kerala news
Next Story