Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎം.എൽ.എയുടെ കാർ...

എം.എൽ.എയുടെ കാർ തകർത്തു; പ്രതിയെ നാട്ടുകാർ പിടികൂടി

text_fields
bookmark_border
എം.എൽ.എയുടെ കാർ തകർത്തു; പ്രതിയെ നാട്ടുകാർ പിടികൂടി
cancel
camera_alt

കോ​വ​ളം എം.​എ​ൽ.​എ എം. ​വി​ൻ​സെ​ന്‍റി​ന്‍റെവീടിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന കാർ അടിച്ചു തകർത്ത നിലയിൽ

ബാ​ല​രാ​മ​പു​രം: കോ​വ​ളം എം.​എ​ൽ.​എ എം. ​വി​ൻ​സെ​ന്‍റി​ന്‍റെ കാ​ർ യു​വാ​വ് അ​ടി​ച്ചു​ത​ക​ർ​ത്തു. ഭീ​ഷ​ണി​മു​ഴ​ക്കി ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ച പ്ര​തി​യെ നാ​ട്ടു​കാ​ർ പി​ടി​കൂ​ടി പൊ​ലീ​സി​ന് കൈ​മാ​റി. ഉ​ച്ച​ക്ക​ട പു​ലി​വി​ള വീ​ട്ടി​ൽ താ​മ​സി​ക്കു​ന്ന സ​ന്തോ​ഷ് (32) ആ​ണ്​ പി​ടി​യി​ലാ​യ​ത്.

രാ​വി​ലെ ഏ​ഴോ​ടെ​യാ​ണ്​ ബാ​ല​രാ​മ​പു​രം ആ​ർ.​സി സ്​​ട്രീ​റ്റി​ന് സ​മീ​പം എം.​എ​ൽ.​എ​യു​ടെ വീ​ടി​ന് മു​ന്നി​ൽ പാ​ർ​ക്ക് ചെ​യ്​​തി​രു​ന്ന കാ​റി​ന്‍റെ ഗ്ലാ​സു​ക​ൾ അ​ടി​ച്ചു​പൊ​ട്ടി​ച്ച​ത്. ഇ​രു​മ്പ് ദ​ണ്ഡ് ചാ​ക്കി​ൽ പൊ​തി​ഞ്ഞ് ബൈ​ക്കി​ലാ​ണ്​ ഇ​യാ​ൾ എ​ത്തി​യ​ത്. വീ​ട്ടി​ൽ സ​ന്ദ​ർ​ശ​ക​രെ ക​ണ്ടു​കൊ​ണ്ടി​രു​ന്ന എം.​എ​ൽ.​എ ശ​ബ്ദം കേ​ട്ട് പു​റ​ത്തി​റ​ങ്ങി​യ​പ്പോ​ൾ ഭീ​ഷ​ണി​യു​മാ​യി യു​വാ​വ്​ ആ​ക്രോ​ശം തു​ട​ർ​ന്നു. വീ​ണ്ടും അ​ക്ര​മം അ​ഴി​ച്ചു​വി​ട്ട് ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ എം.​എ​ൽ.​എ​യു​ടെ ഡ്രൈ​വ​ർ വി​നോ​ദും നാ​ട്ടു​കാ​രും ചേ​ർ​ന്ന് ഇ​യാ​ളെ പി​ടി​കൂ​ടി.

സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ മു​മ്പും നി​ര​വ​ധി ത​വ​ണ പ​ല​ർ​ക്കെ​തി​രെ​യും ഭീ​ഷ​ണി മു​ഴ​ക്ക​ൽ പ​തി​വാ​ക്കി​യ​യാ​ളാ​ണ് സ​ന്തോ​ഷ് എ​ന്നാ​ണ്​ സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി​യ​വ​ർ പ​റ​യു​ന്ന​ത്. അ​ക്ര​മി എ​ത്തി​യ ബൈ​ക്കും ചാ​ക്കി​ൽ പൊ​തി​ഞ്ഞ് കൊ​ണ്ടു​വ​ന്ന ദ​ണ്ഡും പൊ​ലീ​സ്​ പി​ടി​ച്ചെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:M vincentarrest
News Summary - MLAs car attacked and one arrested
Next Story