തിരൂരിൽ നിന്ന് നിലമ്പൂരിലേക്ക് മെട്രോ വേണമെന്ന് എം.എൽ.എ; ഇങ്ങനെയൊക്കെ പറയാമോയെന്ന് മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: തിരൂരിൽനിന്നും നിലമ്പൂരിലേക്ക് പുതിയ മെട്രോ ലൈൻ പണിയണമെന്ന് നിയമസഭയിൽ കുറുക്കോളി മൊയ്തീന്‍റെ ശ്രദ്ധ ക്ഷണിക്കൽ. സഭയിൽ ഒരംഗത്തിന് ഏതു കാര്യവും ഉന്നയിക്കാൻ അവകാശമുണ്ടെന്നുവെച്ച് ഇങ്ങനെയൊക്കെ ആവശ്യമുന്നയിക്കാമോ എന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി.
ജനസാന്ദ്രത കൂടുതലുള്ള മലപ്പുറം ജില്ലയിൽ മെട്രോ മാതൃകയിൽ ഒരു റെയിൽവേ ലൈൻ പണിയുകയാണെങ്കിൽ യാത്രാദൂരവും ചെലവും സമയവും ലാഭിക്കാൻ കഴിയുമെന്നായിരുന്നു കുറുക്കോളിയുടെ നിർദേശം. ഇത്തരം ചോദ്യങ്ങൾ അനുവദിക്കണോയെന്ന് സ്പീക്കറും നിയമസഭ സെക്രട്ടേറിയറ്റും പരിശോധിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഈ സർക്കാറിന്റെ കാലത്ത് എന്നല്ല ഒരു ദശാബ്ദ കാലത്തേക്കുപോലും അങ്ങനെ ഒരു ആലോചനയില്ലെന്നും മുഖ്യമന്ത്രി മറുപടി നൽകി. നിലമ്പൂർ -നഞ്ചൻകോട് റെയിൽവേ ലൈനിനെക്കുറിച്ച് കുറുക്കോളി ഉപചോദ്യം ഉന്നയിച്ചപ്പോഴും അതൊക്കെ പരിശോധിക്കാമെന്ന് ഒറ്റവാക്കിലായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

