പ്രളയബാധിതർക്കുള്ള സാധനങ്ങൾ എം.എൽ.എ ഒാഫിസിലേക്ക് മാറ്റാൻ ശ്രമിച്ചെന്ന്
text_fieldsമൂന്നാര്‍: പ്രളയബാധിതര്‍ക്ക് സഹായവുമായി തമിഴ്നാട്ടില്‍നിന്ന് എത്തിയ ലോറി എ.എല്‍.എയുടെ ഓഫിസിലേക്ക് കൊണ്ടുപോകാൻ ശ്രമിച്ചെന്ന് ആക്ഷേപം. ആരോപണത്തെ തുടര്‍ന്ന് വാഹനം സി.പി.െഎ, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചേര്‍ന്ന് തടഞ്ഞിട്ടു. വെള്ളിയാഴ്ച രാവിലെ 11ന് മൂന്നാര്‍ വില്ലേജ് ഓഫിസില്‍ എത്തിച്ച സാധനങ്ങളാണ് എം.എല്‍.എ എസ്. രാജേന്ദ്രെൻറ ഓഫിസിലേക്ക് കൊണ്ടുപോകാൻ ശ്രമിച്ചതായി ആരോപണം ഉയർന്നത്.
വിവരം അറിഞ്ഞ് ദേവികുളം തഹസില്‍ദാര്‍ പി.കെ. ഷാജിയും സ്ഥലത്തെത്തി. തുടർന്ന് സാധനങ്ങള്‍ ഏറ്റെടുത്ത് വില്ലേജ് ഓഫിസില്‍ ഇറക്കിവെക്കാന്‍ നിർദേശിക്കുകയായിരുന്നു. ഭക്ഷ്യവസ്തുക്കളും വസ്ത്രങ്ങളുമായി 15 ലക്ഷത്തിെൻറ സാധനങ്ങളാണ് ലോറിയിലുണ്ടായിരുന്നത്. എന്നാൽ, അർഹതപ്പെട്ടവർക്ക് അരിയടക്കം സാധനങ്ങൾ ലഭിക്കാതിരുന്ന സാഹചര്യത്തിൽ തമിഴ്നാടുമായി ബന്ധപ്പെട്ട് അരി എത്തിക്കുകയായിരുന്നുവെന്നും ഇൗ അരി നൽകാൻ ശ്രമിക്കുന്നതിനിടെ പ്രതിഷേധം ഉണ്ടായതിെന തുടർന്ന് വിട്ടുനൽകുകയായിരുന്നുവെന്നും എം.എൽ.എ എസ്. രാജേന്ദ്രൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
