നവകേരള സദസ്സ് ബസിന്റെ പരീക്ഷണയോട്ടം നടത്തി എം.എല്‍.എ
text_fieldsനവകേരള സദസ്സിന് മുന്നോടിയായി കെ.ബി. ഗണേഷ്കുമാര് എം.എല്‍.എ ബസിന്റെ പരീക്ഷണയോട്ടം നടത്തുന്നു
പത്തനാപുരം: എം.എല്‍.എ ബസ് ഓടിച്ച് നവകേരളസദസ്സിന്റെ ട്രയല്‍ റണ്‍ നടത്തി.
മഞ്ചള്ളൂര്‍ എന്‍.എസ്.എസ് ഗ്രൗണ്ടിലേക്ക് നവകേരള സദസ്സിന്റെ ഭാഗമായി മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിക്കുന്ന ബസ് സുരക്ഷിതമായി പ്രവേശിക്കുന്നുണ്ടോ എന്നറിയുന്നതിന്റെ ഭാഗമായി പരീക്ഷണയോട്ടം നടത്തിയത്.
സദസ്സിന്റെ ഭാഗമായി എത്തുന്ന ബസിന് സമാനമായ സ്വകാര്യബസ് എത്തിച്ചായിരുന്നു പ്രവര്‍ത്തനങ്ങള്‍. ഡിസംബര്‍ 18ന് രാവിലെ 11 മണിയ്ക്കാണ് പത്തനാപുരത്ത് നവകേരള സദസ്സ് പര്യടനം നടത്തുന്നത്.
ഇതിന്റെ ഭാഗമായി കെ.ബി. ഗണേഷ്കുമാര് എം.എല്‍.എയാണ് പരീക്ഷണാടിസ്ഥാനത്തില്‍ ബസ് ഓടിച്ചത്.
പത്തനാപുരം ടൗണില്‍ നിന്ന് മഞ്ചള്ളൂരിലെ വേദിക്കുസമീപം വരെയായിരുന്നു ഓട്ടം.

