തൃശൂരിന് ഓർക്കാനുണ്ട് കാലുമാറിയ എം.എൽ.എക്ക് ടാർ അഭിഷേകം നടത്തിയ കഥ
text_fieldsതൃശൂർ: താറടിക്കുക എന്നത് ഒരു പ്രയോഗമാണ്. എന്നാൽ, കാലുമാറിയ എം.എൽ.എക്ക് മേൽ ടാർ ഒഴിച്ച സംഭവം തെരഞ്ഞെടുപ്പ് ചരിത്രം ചികയുേമ്പാൾ തൃശൂരിന് ഓർെത്തടുക്കാനുണ്ട്.
കാലം 1969. കമ്യൂണിറ്റ് പാർട്ടി പിളർപ്പിെൻറ പശ്ചാത്തലം. സി.പി.എമ്മിൽനിന്ന് സി.പി.ഐയിലേക്ക് കാലുമാറിയ കെ. ശങ്കരനായർ എന്ന കെ.എസ്. നായരെയാണ് വിവസ്ത്രനാക്കി ടാർ ഒഴിച്ചത്.
അറക്കപ്പൊടിയും ടാറും ചേർത്ത മിശ്രിതം ശരീരമാകെ പൂശീയാണ് കാലുമാറ്റത്തിന് എം.എൽ.എയെ 'ശിക്ഷിച്ചത്'. 1967ൽ തൃശൂരിൽനിന്ന് സി.പി.എം സ്ഥാനാർഥിയായി മത്സരിച്ച കെ. ശങ്കരനായർ എന്ന കെ.എസ്. നായർ കോൺഗ്രസിലെ ടി.പി. സീതാരാമനെ പരാജയപ്പെടുത്തിയത് 602 വോട്ടിെൻറ ഭൂരിപക്ഷത്തിലാണ്.
പാർട്ടി പിളർന്നതോടെ കെ.എസ്. നായർ സി.പി.ഐയിലേക്ക് ചേക്കേറി. പിന്നീട് സി.പി.ഐ ജില്ല സെക്രട്ടറി വരെയായി.
പാർട്ടിമാറ്റത്തിന് പിന്നാലെ 1969 ഫെബ്രുവരി ഒമ്പതിന് തേക്കിൻകാട്ടിൽ എം.എൽ.എക്ക് സ്വീകരണം. ചെേമ്പാട്ട് ലൈനിലെ സി.പി.ഐ ഓഫിസിൽനിന്ന് സ്വീകരണ ചടങ്ങ് നടക്കുന്ന വിദ്യാർഥി കോർണറിലേക്ക് ആയിരത്തോളം പ്രവർത്തകരുടെ അകമ്പടിയോടെ പ്രകടനം. തേക്കിൻകാട്ടിലേക്ക് പ്രവേശിക്കവെ നുഴഞ്ഞുകയറിയ അഞ്ചുപേർ എം.എൽ.എയെ വലിച്ചുമാറ്റി തെക്കേഗോപുരനടയിലേക്ക് െകാണ്ടുപോയി.
വസ്ത്രങ്ങൾ അഴിച്ച് ടാർ അഭിഷേകം. പി.എസ്. ഇഗ്നേഷ്യസ്, ബി. ശശിധരൻ, നന്ദകുമാർ, വേലായുധൻ, ബാബു എന്നിവരാണ് പ്രകടനത്തിലേക്ക് നുഴഞ്ഞുകയറി എം.എൽ.എയെ 'തട്ടിക്കൊണ്ടുേപായത്'. സാക്ഷാൽ അഴീക്കോടൻ രാഘവനെ കൊലെപ്പടുത്തിയ കേസിലെ പ്രതികളാണിവർ. ഹൈകോടതിയും ശിക്ഷ ശരിെവച്ചതോടെ ആറുമാസം അഞ്ചംഗ സംഘത്തിന് ജയിലിൽ കിടക്കേണ്ടിവന്നു.
സംഭവവുമായി ബന്ധപ്പെട്ടവരിൽ ശശിധരൻ ഒഴികെ എല്ലാവരും മരിച്ചു. ടാർ ഒഴിക്കലിന് സി.പി.എമ്മിെൻറ അനുമതി ഉണ്ടായിരുന്നിെല്ലങ്കിലും ഒരു പ്രബല വിഭാഗത്തിെൻറ ആശീർവാദം ലഭിച്ചിരുന്നു.പി.എസ്. ഇഗ്നേഷ്യസ് അന്ന് അപ്പോളോ ടയേഴ്സ് സി.ഐ.ടി.യു നേതാവായിരുന്നു. തുടർന്ന് 1970ൽ നടന്ന തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർഥിയായി നാട്ടികയിൽ മത്സരിച്ച കെ.എസ്. നയാർ വി.കെ. ഗോപിനാഥനോട് തോൽക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

