ശ്രീവത്സം റെയ്ഡ്: നാഗാലാൻഡിൽ പൊലീസുമായി പിള്ളയുടെ രഹസ്യ ചർച്ച
text_fieldsകൊച്ചി: ശ്രീവത്സം ഗ്രൂപ്പ് ഉടമയും നാഗാലാൻഡിലെ മുൻ എ.എസ്.പിയുമായ എം.കെ.ആർ പിള്ളയുടെ അനധികൃത സ്വത്തുക്കളെക്കുറിച്ച് കേരളത്തിൽ ആദായനികുതി വകുപ്പ് ഉൾപ്പെടെ ഏജൻസികൾ അന്വേഷിക്കുന്നതിനിടെ പിള്ള നാഗാലാൻഡിലെ ഒാഫിസിലെത്തി ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി രഹസ്യ ചർച്ച നടത്തി.
വിരമിച്ചശേഷം നാഗാലാൻഡ് ഡി.ജി.പി ഒാഫിസിലെ കൺസൽട്ടൻറായി താൽക്കാലികാടിസ്ഥാനത്തിൽ ജോലിചെയ്തുവന്ന പിള്ള ഡിവൈ.എസ്.പി റാങ്കിെല ഉദ്യോഗസ്ഥരുമായാണ് അടച്ചിട്ട മുറിയിൽ വ്യാഴാഴ്ച ചർച്ച നടത്തിയത്. അതേസമയം, പിള്ളയെ കൺസൽട്ടൻറ് സ്ഥാനത്തുനിന്ന് നീക്കിയ നടപടി മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിലാണെന്ന് നാഗാലാൻഡ് ഡി.ജി.പി എൽ.എൽ. ദങ്ഗൽ ‘മാധ്യമ’ത്തോട് പറഞ്ഞു.
പത്തുലക്ഷത്തിെൻറ അനധികൃത സമ്പാദ്യം മാത്രമാണ് കണ്ടെത്തിയതെന്നും അതിെൻറ അടിസ്ഥാനത്തിലാണ് ആദായനികുതി വകുപ്പ് റെയ്ഡ് നടത്തുന്നതെന്നും ജൂലൈയിൽ ആദായ നികുതി റിേട്ടൺ ഫയൽ ചെയ്യുേമ്പാൾ സംശയങ്ങൾ ദൂരീകരിക്കാൻ കഴിയുമെന്നും പിള്ള അറിയിച്ചതായി ഡി.ജി.പി പറഞ്ഞു. കേരളത്തിൽ നാഗാലാൻഡ് പൊലീസിെൻറ ട്രക്ക് എത്തിയത് പരിശോധിക്കും. പിള്ളക്ക് കേന്ദ്ര ആഭ്യന്തര വകുപ്പിൽ നല്ല ബന്ധമുള്ളതിനാലാണ് ഒാഫിസിൽ നിയമിച്ചത്.
സംസ്ഥാനത്തിെൻറ പൊലീസ് നവീകരണത്തിന് കേന്ദ്രഫണ്ടുകൾ എളുപ്പത്തിൽ കിട്ടാൻ പിള്ള സഹായിക്കുന്നുണ്ട്. പൊലീസ്, മോേട്ടാർ വാഹന വകുപ്പ് എന്നിവയുടെ നവീകരണം നടത്തുന്നത് പിള്ളയുടെ ഉപദേശത്തിലാണ്. പിള്ളയെ നിയമിച്ചത് സംബന്ധിച്ച രേഖ സമർപ്പിക്കാൻ നാഗാലാൻഡ് വിജിലൻസ് കമീഷൻ ആവശ്യപ്പെട്ടതായും ഡി.ജി.പി അറിയിച്ചു. നാഗാലാൻഡ് ഡി.ജി.പി ഒാഫിസിലെ ഗതാഗത വകുപ്പ് കൺസൽട്ടൻറായ പിള്ളയെ കഴിഞ്ഞ ദിവസമാണ് നീക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
