പിള്ളയുടെ ഇടപാടുകളേറെയും വ്യാജ കമ്പനികളുടെ പേരിൽ
text_fieldsകൊച്ചി: ശ്രീവത്സം ഗ്രൂപ് ഉടമ എം.കെ.ആർ. പിള്ള കേരളത്തിൽ നടത്തിയ ഇടപാടുകൾ ഭൂരിഭാഗവും വ്യാജ കമ്പനികളുടെ പേരിലായിരുെന്നന്ന് ആദായനികുതി വകുപ്പ് കണ്ടെത്തൽ. പിള്ളയുടെ ഉടമസ്ഥതയിലുള്ള വിവിധ സ്ഥാപനങ്ങളിൽ നടത്തിയ റെയ്ഡിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവന്നു.
കൊല്ലത്തെ സ്വകാര്യബാങ്കിൽ പിള്ളയുടെ മകൻ അരുണിെൻറ പേരിൽ നടന്ന 3.20 കോടിയുടെ ഇടപാടിന് നാഗാലാൻഡിലെ കൊഹിമയിലുള്ള കമ്പനികളാണ് പണം നൽകിയത്. ഇതിൽ പലതും തട്ടിക്കൂട്ട് കമ്പനികളാണെന്നാണ് ആദായനികുതി വകുപ്പിെൻറ നിഗമനം. ഭൂരിഭാഗം കമ്പനികളും തട്ടിക്കൂട്ടിയതോ വ്യാജമോ ആെണന്ന് തെളിഞ്ഞു.
46 ലക്ഷത്തോളം നൽകിയതായി പറയുന്ന ബംഗളൂരു സ്വദേശി ശശിധരൻ നായരുടെ ഉടമസ്ഥതയിലുള്ള പോപുലർ ഫാസ്റ്റ് ഫുഡ്സ് എന്ന സ്ഥാപനം വളരെ ചെറിയതും വരുമാനം കുറഞ്ഞതുമായ ഒരു ബേക്കറിയാണ്. ഇേദ്ദഹത്തിന് ഇക്കാലയളവിൽ ഇത്രയധികം തുക നൽകാനാവശ്യമായ ആസ്തിയില്ലായിരുെന്നന്ന് ആദായനികുതിവകുപ്പ് കണ്ടെത്തി.
ഗ്രൂപ്പിെൻറ വിവിധ സ്ഥാപനങ്ങളിൽ ഡയറക്ടറായ നാഗാലാൻഡ് സ്വദേശിയായ രംഗ്മയിൽനിന്ന് വിവരങ്ങൾ ശേഖരിച്ചുവരുകയാണ്. നാഗാലാൻഡിൽ സ്വദേശികളായ ആദിവാസികൾക്ക് നികുതിയില്ലെന്ന സാധ്യത മുതലെടുക്കാനാണ് രംഗ്മയെ നിയമിച്ചതെന്നാണ് നിഗമനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
