എം.കെ.ആർ. പിള്ളയുടെ ഇടപാട് വ്യാജ കമ്പനികളുടെ പേരിൽ
text_fieldsകൊച്ചി: ശ്രീവത്സം ഗ്രൂപ് ഉടമ പന്തളം സ്വദേശി എം.കെ.ആർ. പിള്ള കേരളത്തിൽ ഇടപാട് നടത്തിയത് വ്യാജ കമ്പനികളുടെ പേരിലെന്ന് ആദായ നികുതി വകുപ്പ് കണ്ടെത്തി. ഭാര്യ വനജക്കും മക്കളായ അരുൺ രാജിനും വരുൺ രാജിനും പുറമെ ആദിവാസി സ്ത്രീയെ വിവിധ സ്ഥാപനങ്ങളുടെ ഡയറക്ടറായി നിയമിച്ചിരുന്നു.
പന്തളത്തെ മുട്ടത്ത് ഫൈനാൻസേഴ്സ്, കൊച്ചിയിലെ ഹോളി ബേസിൽ െഡവലേപഴ്സ് സ്ഥാപനങ്ങളുടെ ഡയറക്ടർ േബാർഡംഗവും ഇവരായിരുന്നുവെന്നും കണ്ടെത്തി.
നാഗാലാൻഡ് പൊലീസിൽ കോൺസ്റ്റബിളായി കയറിയ എം.കെ. രാജേന്ദ്ര പിള്ള എന്ന ‘പിള്ള സാറി’ന് 400 കോടിയുടെ കള്ളപ്പണമുണ്ടെന്ന് ഇൻകം ടാക്സ് വിഭാഗം വ്യാഴാഴ്ച നടത്തിയ റെയ്ഡിൽ കണ്ടെത്തിയിരുന്നു. നാഗാലാൻഡിലും പന്തളത്തെ വീട്ടിലും നടത്തിയ റെയ്ഡിലാണ് കള്ളപ്പണം കണ്ടെത്തിയത്. കള്ളപ്പണം കേരളത്തിൽ എത്തിക്കാൻ നാഗാലാൻഡ് പൊലീസ് ട്രക്ക് ഉപയോഗിച്ചതായും അധികൃതർ സംശയിക്കുന്നു. പന്തളത്തെ വീട്ടുമുറ്റത്ത് നാഗാലാൻഡ് പൊലീസിെൻറ ട്രക്ക് പാർക്ക്ചെയ്തിട്ടുണ്ട്. കറൻസി നോട്ട്, സ്വർണം 10 വർഷമായി കേരളത്തിലേക്ക് പൊലീസ് ട്രക്ക് ഉപയോഗിച്ച് കടത്തിെയന്നും ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു.
ഷില്ലോങിൽ രജിസ്റ്റർ ചെയ്ത വൃന്ദാവൻ ബിൽഡേഴ്സ് എന്ന സ്ഥാപനത്തിലും ഡയറക്ടർ ഇൗ ആദിവാസി സ്ത്രീയാണ്. നാഗാലാൻഡിൽ അഡീഷനൽ എസ്.പിയായി വിരമിച്ച എം.ആർ.കെ. പിള്ളയുടെ ഉടമസ്ഥതയിലുള്ളതാണ് ശ്രീവത്സം ഗ്രൂപ്. അഞ്ച് ജ്വല്ലറികൾ, വസ്ത്രവ്യാപാരസ്ഥാപനങ്ങൾ, ഹോട്ടലുകൾ, വാഹനഷോറൂമുകൾ എന്നിവിടങ്ങളുടെ നടത്തിപ്പുകാരാണ്. റാന്നി, ഹരിപ്പാട് കേന്ദ്രീകരിച്ച് റിയൽ എസ്റ്റേറ്റ് ബിസിനസുണ്ട്. ഡൽഹി, ബംഗളൂരു, മസൂറി, തിരുച്ചി എന്നിവിടങ്ങളിൽ ഫ്ലാറ്റുകളുണ്ടെന്ന് ആദായനികുതി വകുപ്പ് കണ്ടെത്തി. ആറുവർഷം മുമ്പ് പിള്ളയുടെ മകൻ അരുൺ രാജ് കൊല്ലത്ത് നടത്തിയ സാമ്പത്തിക ഇടപാടും അധികൃതർ പരിശോധിക്കും. 12 കോടി മതിപ്പുവിലയുള്ള കൊല്ലത്തെ സ്ഥലവും കെട്ടിടവും മൂന്നുകോടിക്കാണ് ഇടപാട് നടത്തിയത്. ബാക്കി തുക നാഗാലാൻഡിലെ കടലാസ് കമ്പനികൾ വിദേശത്ത് നിക്ഷേപിച്ചതായി ഉദ്യോഗസ്ഥർ കണ്ടെത്തി. പിള്ളക്ക് നാഗാലാൻഡ് ഡി.ജി.പി ഒാഫിസിൽ കൺസൾട്ടൻറ് ചുമതലയുണ്ട്. നാഗാലാൻഡിലെ രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും കള്ളപ്പണം നിക്ഷേപിക്കുന്നത് ഇദ്ദേഹത്തിെൻറ സ്ഥാപനത്തിലാണെന്നും വിവരമുണ്ട്. മികച്ച പൊലീസ് സേവനത്തിന് 2005ൽ പ്രസിഡൻറിെൻറ മെഡൽ നേടിയ വ്യക്തിയാണ് പിള്ള. പിള്ളയുടെ േകരളം, കർണാടക, നാഗാലാൻഡ് എന്നിവിടങ്ങളിലെ സ്ഥാപനങ്ങളിൽ ഒരുമിച്ചാണ് കഴിഞ്ഞ ദിവസം റെയ്ഡ് നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
