Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഗുരുവായൂരപ്പന് 32 പവന്റെ സ്വര്‍ണക്കിരീടം സമര്‍പ്പിച്ച് എം.കെ സ്റ്റാലിന്റെ ഭാര്യ
text_fieldsbookmark_border
ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വഴിപാടായി സ്വര്‍ണക്കിരീടം സമര്‍പ്പിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ ഭാര്യ ദുര്‍ഗ. 32 പവന്റെ സ്വര്‍ണ കിരീടമാണ് സമര്‍പ്പിച്ചത്. ഇതിന് 14 ലക്ഷത്തിലേറെ രൂപ വിലവരും. കിരീടത്തിനുള്ള അളവും മറ്റും ക്ഷേത്രത്തില്‍നിന്ന് നേരത്തെ വാങ്ങിയിരുന്നു. കോയമ്പത്തൂരിലെ സംരംഭകനായ ശിവജ്ഞാനമാണ് കിരീടം രൂപകൽപന ചെയ്തത്.
വ്യാഴാഴ്ച രാവിലെ ഗുരുവായൂരിലെത്തിയ ദുര്‍ഗ ഉച്ചയോടെയാണ് ക്ഷേത്രദര്‍ശനം നടത്തിയത്. സ്വര്‍ണക്കിരീടത്തിന് പുറമെ ചെറിയ ചന്ദന കഷണങ്ങള്‍ അരക്കാനുള്ള യന്ത്രവും ക്ഷേത്രത്തിന് സമര്‍പ്പിച്ചു. രണ്ട് ലക്ഷം രൂപയിലധികം വിലയുള്ളതാണിത്. ദുർഗ സ്റ്റാലിൻ മുമ്പ് പലതവണ ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

