എം.കെ. സാനുവിനും സ്കറിയ സക്കറിയക്കും ഡി.ലിറ്റ് സമ്മാനിച്ചു
text_fieldsകോട്ടയം: എഴുത്തുകാരനും പ്രഭാഷകനുമായ പ്രഫ. എം.കെ. സാനുവിനും പ്രഫ. സ്കറിയ സക്കറിയക്കും എം.ജി സര്‍വകലാശാലയുടെ ഡി.ലിറ്റ് ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് സമ്മാനിച്ചു. ആരോഗ്യപ്രശ്നങ്ങള്‍ മൂലം ബിരുദദാന ചടങ്ങില്‍ സംബന്ധിക്കാതിരുന്ന പ്രഫ. സ്കറിയ സക്കറിയക്കുവേണ്ടി എം.ജി സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. സാബു തോമസ് ഡി.ലിറ്റ് ഏറ്റുവാങ്ങി. ഫ്രഞ്ച് ഗവേഷകരായ പ്രഫ. ഈവ് ഗ്രോവന്‍സിനും പ്രഫ. ദിദിയര്‍ റോക്സെലിനും ഡിഗ്രി ഓഫ് ഡോക്ടര്‍ ഓഫ് സയന്‍സ് ബിരുദവും ഗവര്‍ണര്‍ സമ്മാനിച്ചു.
ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്. ബിന്ദു, വൈസ് ചാന്‍സലര്‍ സാബു തോമസ്, പ്രോ വൈസ് ചാന്‍സലര്‍ പ്രഫ. സി.ടി. അരവിന്ദ്കുമാര്‍, രജിസ്ട്രാര്‍ പ്രഫ. ബി. പ്രകാശ്കുമാര് എന്നിവർ സംസാരിച്ചു. മന്ത്രി വി.എന്‍. വാസവന്, തോമസ് ചാഴികാടന് എം.പി, സിന്‍ഡിക്കേറ്റംഗം റജി സഖറിയ എന്നിവര്‍ പങ്കെടുത്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

