You are here

ഒളികാമറ വിവാദം: ജനകീയ കോടതി തീരുമാനിക്കട്ടെയെന്ന് എം.കെ രാഘവൻ

10:16 AM
08/04/2019
mk-raghavan

കോഴിക്കോട്: ഒളികാമറ വിവാദക്കേസിൽ അന്വേഷണ ഉദ്യോഗസ്ഥർക്ക് കൃത്യമായ മൊഴി നൽകിയിട്ടുണ്ടെന്ന് കോഴിക്കോട് യു.ഡി.എഫ് സ്ഥാനാർഥി എം.കെ രാഘവൻ. നിയമപരമായ അന്വേഷണം നടക്കെട്ടെ. ബാക്കിയുള്ള കാര്യങ്ങൾ ജനകീയ കോടതിയും നീതിന്യായ കോടതിയും തീരുമാനിക്കട്ടെയെന്നും രാഘവൻ മാധ്യമങ്ങളോട് പറഞ്ഞു.

ഒളികാമറ വിവാദക്കേസിൽ ഇന്ന് രാവിലെയാണ് കോൺഗ്രസ്​ സ്​ഥാനാർഥി എം.കെ രാഘവന്‍റെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തിയത്. രാവിലെ ഏഴിന് രാഘവന്‍റെ വീട്ടി​െലത്തിയുള്ള മൊഴി രേഖപ്പെടുത്തൽ ഒരു മണിക്കൂർ നീണ്ടു നിന്നു​. കോഴിക്കോട്​ എ.സി.പി വാഹിദിന്‍റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘമാണ്​ മൊഴി എടുത്തത്​.

തെരഞ്ഞെടുപ്പ്​ കമീഷന്​ സി.പി.എം യുവജന വിഭാഗം നേതാവ് മുഹമ്മദ് റിയാസ് നൽകിയ പരാതിയിലും ആരോപണം കെട്ടിച്ചമച്ചതാണെന്ന രാഘവൻെറ പരാതിയിലുമാണ് നടപടി. കോ​ഴി​ക്കോ​ട് എ.​സി.​പി പി. ​വാ​ഹി​ദ്, ഡി.​സി.​പി എ.​കെ. ജ​മാ​ലു​ദ്ദീ​ന്‍ എ​ന്നി​വ​ര്‍ക്കാ​ണ് അ​ന്വേ​ഷ​ണ​ച്ചു​മ​ത​ല.

Loading...
COMMENTS