Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightരാഘവ വിജയം

രാഘവ വിജയം മൂന്നാംഖണ്ഡം

text_fields
bookmark_border
രാഘവ വിജയം മൂന്നാംഖണ്ഡം
cancel
സ​ക​ല വെ​ല്ലു​വി​ളി​യും മ​റി​ക​ട​ന്ന്​ കോ​ഴി​ക്കോ​ട്​ മ​ണ്ഡ​ല​ത്തി​ൽ യു.​ഡി.​എ​ഫി​​െൻറ കോ​ൺ​ഗ്ര​സ്​ സ്​ ​ഥാ​നാ​ർ​ഥി എം.​കെ. രാ​ഘ​വ​ൻ സ്വ​ന്ത​മാ​ക്കി​യ​ത്​ തി​ള​ക്ക​മാ​ർ​ന്ന ഹാ​​ട്രി​ക്​ ജ​യം. ​ഒ​ളി​കാ​മ​റ വി​വാ​ ദ​ത്തെ തു​ട​ർ​ന്ന്​ പ്ര​തി​രോ​ധ​ത്തി​ലാ​യി​രു​ന്ന രാ​ഘ​വ​ന്​ ജ​ന​കീ​യ കോ​ട​തി​യി​ലെ ഇൗ ​വി​ജ​യം ഉൗ​ർ​ജം പ​ക​രും. ക​ഴി​ഞ്ഞ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഏ​ഴി​ൽ ആ​റു മ​ണ്ഡ​ല​വും 92,208 വോ​ട്ടി​​െൻറ ലീ​ഡ​ു​മു​ണ്ടാ​യ ി​രു​ന്ന എ​ൽ.​ഡി.​എ​ഫി​നെ​തി​രെ​യാ​ണ്​ 85,225 വോ​ട്ടി​​െൻറ റെ​ക്കോ​ഡ്​ ഭൂ​രി​പ​ക്ഷം നേ​ടി​യു​ള്ള കു​തി​പ്പ്. 1 967ൽ ​ ​മു​സ്​​ലിം ലീ​ഗി​‍​െൻറ ഇ​ബ്രാ​ഹിം സു​ലൈ​മാ​ൻ സേ​ട്ട്​​ 81,873 വോ​ട്ടി​ന്​ ജ​യി​ച്ച റെ​ക്കോ​ഡാ​ണ്​ ത​ക​ർ ​ന്ന​ത്. 2014ൽ ​എ​ല​ത്തൂ​ർ, ബേ​പ്പൂ​ർ, കു​ന്ദ​മം​ഗ​ലം നി​യ​മ​സ​ഭ മ​ണ്ഡ​ല​ങ്ങ​ളി​ൽ എ​ൽ.​ഡി.​എ​ഫ്​ മു​ന്നി​ലെ​ത് തി​യെ​ങ്കി​ലും ഇ​ത്ത​വ​ണ രാ​ഘ​വ​​െൻറ സ​മ്പൂ​ർ​ണ ആ​ധി​പ​ത്യ​മാ​യി​രു​ന്നു. നി​യ​മ​സ​ഭ​യി​ൽ എ​ൽ​ഡി.​എ​ഫി​നെ ​യും ലോ​ക്​​സ​ഭ​യി​ൽ യു.​​ഡി.​എ​ഫി​നെ​യും​ പി​ന്തു​ണ​ക്കു​ന്ന രീ​തി ഇ​ത്ത​വ​ണ​യും കോ​ഴി​ക്കോ​ട്​ തെ​റ്റ ി​ച്ചി​ല്ല. വി​രു​ന്നു​വ​ന്ന ഇ​ത​ര​നാ​ട്ടു​കാ​രെ വി​ജ​യി​പ്പി​ക്കു​ന്ന പാ​ര​മ്പ​ര്യം കൂ​ടി​യാ​ണ്​ പ​യ്യ​ ന്നൂ​ർ കു​ഞ്ഞി​മം​ഗ​ലം രാ​ഘ​വ​നെ തു​ട​ർ​ച്ച​യാ​യി മൂ​ന്നാം വ​ട്ട​വും ജ​യി​പ്പി​ച്ച​തോ​ടെ കോ​ഴ​ി​ക്കോ​ ട്​ നി​ല​നി​ർ​ത്തി​യ​ത്.

യു.ഡി.എഫി​​െൻറ വിജയാഹ്ലാദ കേന്ദ്രമായി​ ലീഗ്​ഹൗസ്​
കോഴി​േക്കാട്​: യു. ഡി.എഫി​​െൻറ വിജയാഹ്ലാദ കേന്ദ്രമായി ​ലീഗ്​ഹൗസ്​. വോ​ട്ടെണ്ണൽ സമയത്ത്​ എം.​െക. രാഘവൻ ഏറെ ​െചലവഴിച്ചത്​ ലീഗ്ഹൗസ ിലായിരുന്നു. തെരഞ്ഞെടുപ്പ്​ ഫലം പുറത്തുവന്നതുമുതൽ ലീഗ്​ ഹൗസിലേക്ക്​ പ്രവർത്തകർ ഒഴുകിയെത്തിയിരുന്നു. കൊടി വ ീശിയും മുദ്രാവാക്യം വിളിച്ചും പാട്ടുപാടിയും അവർ യു.ഡി.എഫ്​ വിജയം നേര​േത്ത ഉറപ്പിച്ചപോലെയായിരുന്നു. എം.കെ. രാഘ വനും കെ. മുരളീധരനും ഇവിടേക്ക്​ വരുമെന്ന അറിയിപ്പ്​ കിട്ടിയതോടെ മാധ്യമപ്രവർത്തകരും ലീഗ്​-കോൺഗ്രസ്​ പ്രവർത് തകരും കുതിച്ചെത്തി. 11.25ന്​ ​ലീഗ്​ഹൗസിലെത്തിയ എം.​െക. രാഘവന്​ വലിയ സ്വീകരണമാണ്​ നൽകിയത്​. കെട്ടിപ്പിടിച്ചും സെൽഫിയെടുത്തും പ്രവർത്തകർ ആഹ്ലാദ നൃത്തം ചവിട്ടി. കോഴിക്കോ​ട്ടെ ജനങ്ങളുടെ വിജയമാണിതെന്നായിരുന്നു എം.​െക. രാഘവ​​െൻറ ആദ്യ പ്രതികരണം.

കൂ​ടെ നിന്ന എല്ലാവർക്കും നന്ദിയറിയിക്കാനും അദ്ദേഹം മറന്നില്ല. ഇതിനിടെ രാഘവ​​െൻറ ലീഡ്​ കൂടിവന്നതോടെ ലീഗ്​ഹൗസിൽ കൈയടിയുടെ പൂരമായിരുന്നു. ഒരോ വട്ടം ലീഡ്​ കൂടു​േമ്പാഴും പ്രവർത്തകർ ആർപ്പു വിളികളുമായി എഴുന്നേറ്റുനിന്നു. ചിലർ സന്തോഷം​െകാണ്ട്​ തുള്ളിച്ചാടി. പ്രവർത്തകരു​െട സന്തോഷത്തിനി​െട വിജയക്കണ്ണീർ പൊഴിച്ചാണ്​ അദ്ദേഹം ടെലിവിഷനിൽ ഫലം വീക്ഷിച്ചത്​. ത​​െൻറ പ്രചാരണത്തിൽ ആത്മാർഥമായി പ്രവർത്തിച്ച ലീഗ്​പ്രവർത്തകരോടുള്ള നന്ദി സൂചകം കൂടിയായിരുന്നു അദ്ദേഹം മണിക്കൂറുകളോളം അവിടെ തങ്ങിയത്​. ഇതിനി​െട ഒരു മണിക്ക്​ വടകര സ്ഥാനാർഥി കെ. മുരളീധരൻകൂടി വന്നതോടെ ലീഗ്​ ഹൗസ്​ നിറഞ്ഞു. ഇരു സ്ഥാനാർഥികളും ഒരുമി​ച്ചെത്തിയത്​ പ്രവർത്തകർക്ക്​ വലിയ ആവേശമായി. മുസ്​ലിംലീഗ്​ ജില്ല പ്രസിഡൻറ്​ ഉമ്മർ പാണ്ടികശാല, ജന. സെക്രട്ടറി എം.എ. റസാഖ്​, എം.സി. മായിൻ ഹാജി, ​െക.സി. അബു, യു.സി. രാമൻ, കെ.എം. അഭിജിത്ത്​, നജീബ്​ കാന്തപുരം തുടങ്ങിയ നിരവധി നേതാക്കൾ ലീഗ്​ ഹൗസിൽ എത്തിയിരുന്നു.

ഡി.സി.സി ഒാഫിസിലും രാവിലെത്തന്നെ കോൺഗ്രസ്​ പ്രവർത്തകർ എത്തിയിരു​​​ന്നെങ്കിലും വലിയ ആഘോഷമുണ്ടായിരുന്നില്ല. തുടക്കത്തിലേ രാഘവൻ ഭൂരിപക്ഷം നേടിയതിനാൽ പ്രവർത്തകർ വിജയം ഉറപ്പിച്ച മട്ടിലായിരുന്നു. എന്നാൽ ചൂടേറിയ ചർച്ചകൾക്ക്​ ഇവിടെ ഒട്ടും കുറവുണ്ടായിരുന്നില്ല. അതേസമയം സി.പി.എം ജില്ല കമ്മിറ്റി ഓഫിസിൽ പ്രവർത്തകർ നന്നേ കുറഞ്ഞു. കുറച്ചുപേർ മാത്രമേ ഇവി​െട​ ഫലം വീക്ഷിക്കാനെത്തിയിരുന്നുള്ളൂ.

ഒളികാമറയിലൊതുങ്ങാതെ രാഘവൻ

കോഴിക്കോട്​: ഒളികാമറ ആരോപണത്തെ മറികടന്നാണ്​ എം.കെ. രാഘവൻ കോഴിക്കോട്​ മണ്ഡലത്തിൽ അത്യുജ്ജ്വല വിജയം കൈവരിച്ചത്​. തെരഞ്ഞെടുപ്പ്​ പ്രചാരണം ചൂടുപിടിച്ച സമയത്തായിരുന്നു കോഴിക്കോ​െട്ട യു.ഡി.എഫ്​ സ്​ഥാനാർഥി എം.കെ. രാഘവനെതിരെ ഒളികാമറ പ്രയോഗവുമായി ഹിന്ദി ചാനലായ ‘ടി.വി 9 ഭാരത്​വർഷ’എത്തിയത്​. നഗരത്തിൽ ഹോട്ടൽ തുടങ്ങാൻ ഭൂമി വാങ്ങാൻ സഹായിച്ചാൽ അഞ്ചുകോടി രൂപ നൽകാമെന്ന് ചാനൽ പ്രതിനിധികൾ പറയുമ്പോൾ പണം ഡൽഹിയിലെ സെക്രട്ടറിക്ക് കൈമാറിയാൽ മതിയെന്ന് എം.കെ. രാഘവൻ പറയുന്നതായായിരുന്നു ചാനൽ സംപ്രേഷണംചെയ്​ത വിഡിയോയിലുണ്ടായിരുന്നത്​.

നോയിഡ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ‘കോർപ്ടാസ്ക്’കൺസൽട്ടൻസി പ്രതിനിധികളായാണ് ചാനൽസംഘം മാർച്ച് 10ന് എം.കെ. രാഘവ‍​െൻറ കോഴിക്കോട്ടെ വീട്ടിലെത്തിയെന്ന് വിഡിയോയിൽ പറഞ്ഞിരുന്നു. വിഡിയോ പുറത്തുവന്നയുടൻ സി.പി.എം ക്യാമ്പിന്​ ആഹ്ലാദമായി. എതിർസ്​ഥാനാർഥിക്കെതിരെ കിട്ടിയ അവസരം എൽ.ഡി.എഫ്​ ശരിക്കും ആഘോഷിച്ചു. പ്രചാരണയോഗങ്ങളിൽ നേരിട്ട്​ പറഞ്ഞില്ലെങ്കിലും എൽ.ഡി.എഫ്​ ഒളിയമ്പുകൾ എയ്​തു. പ്രവർത്തകർ സമൂഹ മാധ്യമങ്ങളിൽ ‘രാഘവൻ കള്ളൻ’എന്ന്​ വിളിച്ചു. തെരഞ്ഞെടുപ്പി​​െൻറ തലേന്ന്​ തെരഞ്ഞെടുപ്പ്​ കമ്മിറ്റി സെക്രട്ടറി പി.എ. മുഹമ്മദ്​ റിയാസി​​െൻറ പേരിൽ അച്ചടിച്ച പത്രത്തിൽ രാഘവനെതിരെ എൽ.ഡി.എഫ്​ വാർത്ത നിരത്തി. ഇൗ പത്രം മണ്ഡലത്തിലെ എല്ലാ വീടുകളിലും വിതരണം ചെയ്​തിരുന്നു.

മുഹമ്മദ്​ റിയാസ്​ നൽകിയ പരാതിയിൽ കേസ്​ നടപടികൾ സർക്കാർ തലത്തിൽ വേഗത്തിലാക്കിയത്​ യു.ഡി.എഫിനെ പ്രതിരോധത്തിലാക്കിയിരുന്നു. തന്നെ അപകീർത്തിപ്പെടുത്താനും തെരഞ്ഞെടുപ്പിൽ മോശക്കാരനായി ചിത്രീകരിക്കാനുമായി നിർമിച്ച വ്യാജ വിഡിയോയാണിതെന്ന് കാണിച്ച് പൊലീസ് കമീഷണർക്കും ജില്ല കലക്ടർക്കും എം.കെ. രാഘവൻ പരാതി നൽകിയിരുന്നു. കോൺഗ്രസ്​ നേതാക്കളിൽ ചിലർ രാഘവനെതിരെ കളിച്ചതും യു.ഡി.എഫിനെ പേടിപ്പിച്ചിരുന്നെങ്കിലും ജനവിധി മറിച്ചായിരുന്നു. വാർത്തസമ്മേളനത്തിൽ പൊട്ടിക്കരഞ്ഞ രാഘവന്​ അനുകൂലമായി ഒരുതരത്തിൽ സഹതാപതരംഗവുമുണ്ടായതോടെ ബാക്കിയായത്​ വിജയച്ചിരി മാത്രം.


വോ​െട്ടണ്ണൽ കേന്ദ്രത്തിനുമുന്നിൽ ആരവങ്ങളുയർന്നത്​ ഉച്ചയോടെ

കോഴിക്കോട്​: വടകര, കോഴിക്കോട്​ ലോക്​സഭ സീറ്റുകളു​െട വോട്ടുകളെണ്ണിയ ജെ.ഡി.ടി ഇസ്​ലാം കാമ്പസിനുമുന്നിൽ ആരവങ്ങളുയർന്നത്​ ഉച്ചയോടെ. രാവിലെ എ​േട്ടാടെ വോ​െട്ടണ്ണൽ തുടങ്ങിയെങ്കിലും പതിവു​േപാലെ ഗെയിറ്റിനു​പുറത്ത്​ പ്രവർത്തകരോ പാർട്ടി നേതാക്കളോ എത്തിയിരുന്നില്ല. തുടർന്ന്​ 11 മണിയോടെ എം.കെ. രാഘവ​​െൻറയും കെ. മുരളീധര​​െൻറയും ലീഡുകൾ ഉയർന്നതിനുപിന്നാലെ വിരലിലെണ്ണാവുന്ന കോൺഗ്രസ്​ പ്രവർത്തകൾ എത്തി​. ഇതിനിടെ കെ. മുരളീധര​​െൻറയും കോൺഗ്രസ്​ നേതാക്കളുടെയും ചിത്രംപതിച്ച കാർ വന്നു​. കാറിലുള്ളവർ ഇറങ്ങി സമീപമുണ്ടായിരുന്നവർക്ക്​ ലഡു വിതരണം ചെയ്​തു. രണ്ടു​ മണിക്കൂർ കഴിഞ്ഞ്​ ഉച്ചക്ക്​ ഒന്നോടെ​ യൂത്ത്​ ലീഗി​​െൻറയും കോൺഗ്രസി​​െൻറയും പ്രവർത്തകൾ ​െകാടിയുമായി എത്തി ബൈക്കിൽ റാലി നടത്തി. ഇവർ ​പിന്നീട്​ ഗെയിറ്റിനു​ മുന്നിൽ സംഘടിച്ച്​ വിസിൽ മുഴക്കുകയും നൃത്തംവെക്കുകയും ചെയ്​തു. പ്രവർത്തകരിൽ ചിലർ റോഡിന്​ നടുവിൽ നിലയുറപ്പിച്ചതോടെ പൊലീസെത്തി പിന്തിരിപ്പിച്ച്​ ഗതാഗതം സുഗമമാക്കുകയായിരുന്നു. നിയന്ത്രണത്തിനു പുറമെ ലീഡുനില തത്സമയം അറിയിക്കുന്ന വെബ് സൈറ്റുകളും ചാനലുകളുമെല്ലാമാണ്​ പ്രവർത്തകരെ വോട്ടിങ്​ കേന്ദ്രത്തിലേക്കെത്തുന്നതിൽനിന്ന്​ പിന്തിരിപ്പിച്ചത്​. ഓരോ റൗണ്ടിലും എണ്ണിയ വോട്ടുകൾ ട്രെൻഡ്, സുവിധ എന്നീ വെബ് സൈറ്റുകളിൽ യഥാസമയം അപ്ഡേറ്റ് ചെയ്തിരുന്നു.

രാഘവനെയും മുരളീധരനെയും തോളിലേറ്റി പ്രവർത്തകർ
ലീഡ്​ കുതിച്ചുയർന്നതിനുപിന്നാലെ വോ​െട്ടണ്ണൽ കേന്ദ്രത്തിലേക്ക്​ എത്തിയ യു.ഡി.എഫ്​ സ്​ഥാനാർഥികളായ എം.കെ. രാഘവനെയും കെ. മുരളീധരനെയും പ്രവർത്തകർ തോളിലേറ്റി. ഉച്ചക്ക്​ ഒന്നരയോടെ കെ. മുരളീധരൻ പാറക്കൽ അബ്​ദുല്ല എം.എൽ.എ, അഡ്വ. കെ. പ്രവീൺകുമാർ എന്നിവർക്കൊപ്പമാണ്​ എത്തിയത്​. എം.കെ. രാഘവൻ കെ.എസ്​.യു സംസ്​ഥാന പ്രസിഡൻറ്​ കെ.എം. അഭിജിത്തിനൊപ്പം വൈകീട്ട്​ നാലോടെയാണ്​ എത്തിയത്​. വോട്ടിങ്​ കേന്ദ്രത്തി​​െൻറ ഗെയിറ്റിനു​ മുന്നിലെത്തിയതോടെ പ്രവർത്തകർ വളയുകയും തോളിലേറ്റി മു​ദ്രാവാക്യം മുഴക്കുകയുമായിരുന്നു.

വോ​െട്ടണ്ണൽ കേന്ദ്രത്തിലേക്ക്​ ‘നോ എൻട്രി’
ജില്ല വരണാധികാരി സാംബശിവ റാവുവി​​െൻറയും തെരഞ്ഞെടുപ്പ് നിരീക്ഷകരു​െടതും ഒഴികെ മറ്റാരുടെയും വാഹനം പൊലീസ്​ ​േവാ​െട്ടണ്ണൽ കേന്ദ്രത്തിലേക്ക്​ കടത്തിവിട്ടില്ല. സ്​ഥാനാർഥികളുടെ വാഹനങ്ങൾപോലും കാമ്പസിനു​പുറത്ത്​ റോഡിലാണ്​ പാർക്ക്​ ചെയ്​തത്​. അതേസമയം, കുടിവെള്ളവുമായി വന്ന ടാങ്കർ ലോറികൾ അകത്തേക്ക് കടത്തിവിട്ടു. തെരഞ്ഞെടുപ്പ്​ ഉദ്യോഗസ്​ഥർ, കൗണ്ടിങ്​ ഏജൻറുമാർ ഉൾപ്പെടെയുള്ളവരുടെ വാഹനങ്ങളും വോ​െട്ടണ്ണൽ കേന്ദ്രത്തിനുള്ളിലേക്ക്​ കടത്തിവിട്ടില്ല. ഒരു സ്​ഥാപനത്തിൽനിന്ന്​ ഒന്ന്​ എന്ന തോതിൽ മാത്രമാണ്​ മാധ്യമപ്രവർത്തകർക്കും ഉള്ളിലേക്ക്​ പ്രവേശനമുണ്ടായിരുന്നത്​.

കനത്ത സുരക്ഷയിൽ വോ​െട്ടണ്ണൽ
വോ​െട്ടണ്ണൽ കേന്ദ്രം മുൻവർഷങ്ങളെ അപേക്ഷിച്ച്​ കനത്ത സുരക്ഷവലയത്തിലായിരുന്നു. കേരള പൊലീസിനുപകരം കേന്ദ്ര സായുധ സേനക്കാണ്​ വോ​െട്ടണ്ണുന്ന ഭാഗ​ത്തി​​െൻറ സുരക്ഷ ചുമതല നൽകിയത്. അതേസമയം, വോ​െട്ടണ്ണൽ കേന്ദ്രത്തി​​െൻറ വിവിധ പ്രവേശന കവാടങ്ങൾക്കുമുന്നിലെല്ലാം കേരള പൊലീസിനെയാണ്​ വിന്യസിച്ചത്​. പരിസരപ്രദേശങ്ങളിലും കനത്ത സുരക്ഷയാണ്​ ഏർപ്പെടുത്തിയത്​. ആറ്​ പ്രവേശന കവാടങ്ങളിലും സുരക്ഷയുടെ ഭാഗമായി ബാരിക്കേഡുകൾ സ്​ ഥാപിച്ചിരുന്നു.


തുടക്കം മുതൽ ഒടു​ക്കം വരെ രാഘവൻ; പോസ്​റ്റൽ വോട്ടിൽ മാത്രം പ്രദീപ്​
കോഴ​ിക്കോട്​: കഴിഞ്ഞ രണ്ട്​ തെരഞ്ഞെടുപ്പുകളിലും ‘പതികാല’ത്തിൽ വിജയത്തായമ്പക തുടങ്ങിയ യു.ഡി.എഫ്​ സ്​ഥാനാർഥി എം.കെ. രാഘവൻ ഇത്തവണ തുടക്കം മുതൽ തകർപ്പൻ ലീഡുമായി ‘കൊട്ടിക്കയറുക’യായിരുന്നു. പോസ്​റ്റൽ വോട്ടിലെ ഭൂരിപക്ഷം മാ​​ത്രമാണ്​ എൽ.ഡി.എഫ്​ സ്​ഥാനാർഥി പ്രദീപ്​ കുമാറിന്​ ആശ്വാസം. ആകെയുള്ള 3850 പോസ്​റ്റൽ വോട്ടിൽ എൽ.ഡി.എഫിന്​ 1892ഉം യു.ഡി.എഫിന്​ 1342ഉം ബി.ജെ.പിക്ക്​ 293ഉം വോട്ട്​ കിട്ടി. 313 പോസ്​റ്റൽവോട്ടുകൾ നിരാകരിച്ചു. അതേസമയം, പട്ടാളക്കാരടക്കമുള്ളവർ ചെയ്​ത 1499 സർവിസ്​ വോട്ടുകൾ 571ഉം എൻ.ഡി.എ സ്​ഥാനാർഥി അഡ്വ. പ്രകാശ്​ബാബു നേടി ഒന്നാമതായി. രാഘവന്​ 267ഉം പ്രദീപ്​ കുമാറിന്​ 252ഉം സർവിസ്​ വോട്ടുകൾ കിട്ടി.

ആദ്യം എണ്ണിയ കോഴിക്കോട്​ സൗത്ത്​ നിയമസഭ മണ്ഡലത്തിൽ ലീഡ്​ നേടിത്തുടങ്ങിയ രാഘവൻ പിന്നീട്​ തിരിഞ്ഞുനോക്കിയിട്ടില്ല. ഒാരോ ശതമാനം വോ​െട്ടണ്ണു​േമ്പാഴും ശരാശരി ആയിരം വോട്ടായിരുന്നു രാഘവ​​െൻറ ലീഡ്​. വോട്ട്​ യന്ത്രത്തിലെ 1.21 ശതമാനം എണ്ണിയപ്പോൾ 933 വോട്ടിനായിരുന്നു മുന്നിൽ. യു.ഡി.എഫ്​ കോട്ടയായ ​െകാടുവള്ളിയിലായിരുന്നു വൻ കുതിപ്പ്​. എ. പ്രദീപ്​ കുമാറി​​െൻറ തട്ടകമായ കോഴിക്കോട്​ നോർത്തിൽ വരെ യു.ഡി.എഫ്​ കുതിച്ചു. എലത്തൂർ മാത്രമായിരുന്നു എ. പ്രദീപ്​ കുമാറി​ന്​ ആശ്വാസമേകിയത്​. 12 ശതമാനം വോ​െട്ടണ്ണിയപ്പോൾ 14460 ആയി ലീഡ്​നില ഉയർന്നു. 18 ശതമാനം എത്തിയപ്പോൾ കഴിഞ്ഞ തവണത്തെ ഭൂരിപക്ഷമായ 16,883ഉം മറികടന്നു. ​30 ശതമാനം വരെ പ്രദീപ്​ കുമാർ വൻലീഡ്​ വഴങ്ങാതെ പിടിച്ചുനിന്നു. 40 ശതമാനത്തിലെത്തിയപ്പോൾ 38,375 ആയി രാഘവൻ കുതിച്ചു. ഇൗ ഘട്ടത്തിൽ എലത്തൂരിൽ 1320ന്​ യു.ഡി.എഫ്​ കുതിച്ചതോടെ എൽ.ഡി.എഫി​​െൻറ പതനത്തിന്​ ആക്കം കൂട്ടി. പകുതി വോട്ടുകൾഎണ്ണിയപ്പോൾ ലീഡ്​ 49,626 ലേക്ക്​ ഉയർന്നു. ഇതോടെ രാഘവൻ വിജയമുറപ്പിച്ചു. പിന്നീടുള്ളതെല്ലാം വിജയത്തിന്​ തിളക്കമേകുന്ന ലീഡ്​ വർധനയായിരുന്നു. ആകെയുള്ള 10,71,572 വോട്ടുകളിൽ 20 ശതമാനം എണ്ണാനുള്ളപ്പോൾ ലീഡ്​ 75,273ലെത്തി. ഒടുവിൽ 85,225 ഭൂരിപക്ഷവുമായി ​ മണ്ഡലത്തി​​െൻറ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷവുമായി രാഘവൻ ഹാട്രിക്​ വിജയകിരീടമണിഞ്ഞു.

ബാലുശ്ശേരിയിൽ യു.ഡി.എഫിന് ഭൂരിപക്ഷം; ഇടത് പ്രവർത്തകർക്ക് നിരാശ
ബാലുശ്ശേരി: ഇടതു കോട്ടയിൽ യു.ഡി.എഫിന് ഭൂരിപക്ഷം വർധിച്ചത് ഇടതു മുന്നണി പ്രവർത്തകരിൽ നിരാശ പരത്തി. ലോക്​സഭ ​െതരഞ്ഞെടുപ്പിൽ ബാലുശ്ശേരി നിയോജക മണ്ഡലം ഇക്കുറിയും യു.ഡി.എഫിനൊപ്പം നിന്നതാണ് ഇത് പ്രവർത്തകരിൽ നിരാശ പരത്തിയത്‌. ജില്ലയിലെ ഇടതു കോട്ടയെന്നറിയപ്പെടുന്ന ബാലുശ്ശേരി നിയോജക മണ്ഡലത്തിൽ ഇത്തവണ എം.കെ. രാഘവന് 9745 വോട്ടി​​െൻറ ഭൂരിപക്ഷമാണ് ലഭിച്ചത്. 2014ലെ ലോകസഭ തിരഞ്ഞെടുപ്പിൽ 667 വോട്ടി​​െൻറ ഭൂരിപക്ഷം എം.കെ. രാഘവൻ നേടിയിരുന്നു. മൂന്നു പതിറ്റാണ്ടിനു ശേഷം ആദ്യമായിട്ടാണ്​ യു.ഡി.എഫ് ബാലുശ്ശേരി നിയോജക മണ്ഡലത്തിൽ ഭൂരിപക്ഷം നേടിയത്. 2016ലെ നിയമസഭ ​െതരഞ്ഞെടുപ്പിൽ 14,577 വോട്ടി​​െൻറ ഭൂരിപക്ഷം കരസ്ഥമാക്കി എൽ.ഡി.എഫ് മണ്ഡലത്തിലെ ആധിപത്യം ഉറപ്പിച്ചിരു​െന്നങ്കിലും ലോക്​സഭ തെരഞ്ഞെടുപ്പിൽ ഇടതി​​െൻറ ഭൂരിപക്ഷം കുറഞ്ഞതുമാത്രമല്ല യു.ഡി.എഫിന് അനുകൂലമായി ഭൂരിപക്ഷം വർധിച്ചു എന്നതും ഇടതു പ്രവർത്തകരിൽ ആശങ്കയുണർത്തുന്നു.

ബാലുശ്ശേരി നിയോജക മണ്ഡലത്തിലെ ഒമ്പതു പഞ്ചായത്തുകളിൽ ഏഴും ഭരിക്കുന്നത് ഇടതു മുന്നണിയാണ്‌. കഴിഞ്ഞ തവണ മുന്നണിയിൽ ഇല്ലാതിരുന്ന ജനതാദൾ വീരേന്ദ്രകുമാർ വിഭാഗവും ഇത്തവണ കൂട്ടിനുണ്ട്. എന്നിട്ടും ഇടതുമുന്നണിയുടെ ഭൂരിപക്ഷം നഷ്​ടപ്പെട്ട് മണ്ഡലം യു.ഡി.എഫിനൊപ്പം നിന്നതി​​െൻറ കാരണം ചികയലായിരിക്കും വരും നാളുകളിൽ. ബി.ജെ.പിക്കും വോട്ട്​ വർധന ഉണ്ടായിട്ടില്ല. ഇത്തവണ ലോക്​സഭ ​െതരഞ്ഞെടുപ്പിൽ 18,734 വോട്ടാണ് ബാലുശ്ശേരി മണ്ഡലത്തിൽനിന്ന്​ ബി.ജെ.പി സ്ഥാനാർഥി കെ.പി. പ്രകാശ് ബാബുവിന് ലഭിച്ചത്. 2016ലെ നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക്​ 19,324 വോട്ട്​ ലഭിച്ചിരുന്നു. 2014ലെ ലോക്​സഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പി. സ്​ഥാനാർഥി സി.കെ. പത്മനാഭന് 15,332 വോട്ടായിരുന്നു ലഭിച്ചത്. അഞ്ചു വർഷത്തിനിടെ വലിയ വോട്ടു വർധനയൊന്നും ബി.ജെ.പി.ക്ക് ബാലുശ്ശേരി മണ്ഡലത്തിൽ ഉണ്ടായിട്ടില്ലെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ജില്ലയിൽ ഏറ്റവും കുടുതൽ വോട്ടർമാരുള്ളതും ബാലുശ്ശേരിയിലായിരുന്നു. മണ്ഡലത്തിലെ ആകെ വോട്ടർമാർ 2,14,894 ആണ്. ഇതിൽ 1,77,499 പേരാണ് വോട്ടു ചെയ്തത്. 82.6 ശതമാനമായിരുന്നു പോളിങ്​.

വോട്ടുനില -കോഴിക്കോട്
കോഴിക്കോട് മണ്ഡലത്തിലെ വോട്ടുനില
ഭൂരിപക്ഷം: 85,225

എം.കെ. രാഘവൻ (കോൺഗ്രസ്, യു.ഡി.എഫ്) - 4,93,444
എ. പ്രദീപ് കുമാർ (സി.പി.എം, എൽ.ഡി.എഫ്)- 4,08,219
അഡ്വ. പ്രകാശ് ബാബു (എൻ.ഡി.എ, ബി.ജെ.പി) -1,61,216
രഘു കെ. (ബി.എസ്.പി) -2299
എ. ശേഖർ (എസ്.യു.സി.െഎ) -1031
നുസ്രത്ത് ജഹാൻ (സ്വതന്ത്ര) -558
പ്രകാശ് ബാബു (സ്വത)- 571
വി.കെ. പ്രദീപ് (സ്വത)- 410
ഇ.ടി. പ്രദീപ് കുമാർ (സ്വത)- 760
എൻ. പ്രദീപൻ (സ്വത) 551
എൻ. രാഘവൻ (സ്വത)- 462
രാഘവൻ ടി. തയ്യുള്ളയിൽ (സ്വത)- 1077
പി. രാഘവൻ (സ്വത) -1160
രാഘവൻ നായർ മാണിക്കോത്ത് കുന്നുമ്മൽ (സ്വത)- 962
നോട്ട -3473Show Full Article
TAGS:mk ragahavan Election Results 2019 
Next Story