എം.കെ. പണിക്കോട്ടി ഫോക് ലോർ അവാർഡ് സമ്മാനിച്ചു
text_fieldsവടകര: അന്യം നിന്ന് പോകുന്ന കലകളുടെ പ്രചരണത്തിനും പരിശീലനത്തിനും പ്രോൽസാഹനത്തിനുമായി പ്രവർത്തിക്കുന്ന "തുടി ഫോക് ലോർ അക്കാദമി" ഏർപ്പെടുത്തിയ പ്രഥമ എം.കെ. പണിക്കോട്ടി സ്മാരക ഫോക് ലോർ അവാർഡ് ചരിത്ര ഗ്രന്ഥകാരൻ പി. ഹരീന്ദ്രനാഥ് പപ്പൻ കാവിലിന് സമ്മാനിച്ചു.
വടക്കൻ പാട്ടിന്റെ പ്രചുര പ്രചാരകനും; രാഷ്ട്രീയ സംസ്കാരിക രംഗത്തെ നിറസാന്നിധ്യവുമായ എം.കെ. പണിക്കോട്ടിയുടെ സ്മരണാർഥം ആണ് അവാർഡ് ഏർപ്പെടുത്തിയത്. ചുരിക 2023ന്റെ ഉദ്ഘാടനം വടകര നഗര ചെയർ പേഴ്സൺ കെ.പി. ബിന്ദു ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച സിദ്ദീഖ് വടകര; മുഹമ്മദ്ഗുരിക്കൾ; നെല്ലിയുള്ള പറമ്പത്ത് കല്ല്യാണി അമ്മ, മഹേഷ് ഗുരിക്കൾ, ഒ.ടി. ദിനേശൻ, രൂപം രാജേഷ്, ഭരതൻ കുട്ടോത്ത്, ഓസ്കാർ മനോജ് എന്നിവരെ ആദരിച്ചു. ടി.രാജൻ, നിഷ എൻ.ടി.കെ എന്നിവർ സംസാരിച്ചു. തുടി കൺവീനർ സി.പി. മുരളീധരൻ അധ്യക്ഷത വഹിച്ചു. എം.കെ. പണിക്കോട്ടി രചിച്ച ശിവപുരം കോട്ട അരങ്ങേറി. എം. പത്മലോചനൻ സ്വാഗതവും അഡ്വ.ലതിക ശ്രീനിവാസൻ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

