കോഴിക്കോട്: പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ പ്രസ്താവന തെറ്റിദ്ധാരണയുണ്ടാക്കുന്നതെന്ന് മുസ്ലിം ലീഗ് നേതാവ് എം.കെ. മുനീർ. കേരളത്തിൽ നാർകോട്ടിക് ജിഹാദും ലൗജിഹാദും ഉണ്ടെന്ന വിഷയം തെറ്റിദ്ധരിപ്പിക്കുന്നതാണ്. വിഷയത്തിൽ ആശയവിനിമയം നടത്തി മുന്നോട്ട് നീങ്ങണമെന്നും മുനീർ ആവശ്യപ്പെട്ടു.
കണ്ണൂർ സർവകലാശാലയിലെ സിലബസിൽ ഹിന്ദുത്വ നേതാക്കളായ സവര്‍ക്കറുടേയും ഗോള്‍വാള്‍ക്കറുടേയും പുസ്തകങ്ങൾ ഉൾപ്പെടുത്തിയ കണ്ണൂര്‍ സര്‍വകലാശാലയുടെ നടപടിയിലും മുനീർ അതൃപ്തി രേഖപ്പെടുത്തി. ഗാന്ധിക്കും നെഹ്റുവിനും അപ്പുറത്തേക്ക് ഹിന്ദുത്വ വാദികള്‍ക്ക് പ്രാധാന്യം നല്‍കുന്നതാണ് പ്രശ്നമെന്ന് അദ്ദേഹം പറഞ്ഞു.