Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right‘‘മീറ്റർ റീഡിങ്​​...

‘‘മീറ്റർ റീഡിങ്​​ എടുക്കാൻ 70 ദിവസത്തിലധികം സമ​യമെടുത്തു; നിരക്കുകൾ പുനർ നിർണയിക്കണം’’

text_fields
bookmark_border
‘‘മീറ്റർ റീഡിങ്​​ എടുക്കാൻ 70 ദിവസത്തിലധികം സമ​യമെടുത്തു; നിരക്കുകൾ പുനർ നിർണയിക്കണം’’
cancel

കോഴിക്കോട്​: സംസ്ഥാനത്ത്​ പലയിടത്തും ഇക്കുറി മീറ്റർ റീഡിങ്​​ എടുക്കാൻ 70 ദിവസത്തിലധികം സമ​യമെടുത്തിനാൽ ജന ങ്ങൾക്ക്​ അധിക തുക അടക്കേണ്ട സാഹചര്യമുണ്ടെന്ന്​ പ്രതിപക്ഷ ഉപനേതാവ്​ എം.കെ മുനീർ. അതിനാൽ മൊത്തം മീറ്റർ റീഡിങ്ങ ിൽ നിന്ന് ആദ്യത്തെ 60 ദിവസത്തെ ഉപഭോഗം കണക്കാക്കി നിരക്കുകൾ പുനർ നിർണയിക്കണമെന്നും മുനീർ കൂട്ടിച്ചേർത്തു.

ഗാർഹിക ഉപഭോക്താക്കളിൽ പലർക്കും വൈദ്യുതി ബില്ല് രണ്ടിരട്ടിയിലധികം വർധിച്ചിട്ടുണ്ട്​. ആളുകളിൽ അധികം പേരും വീട്ടിൽ തന്നെ കഴിയുന്നതിനാൽ ഉപഭോഗം കൂടാൻ സാധ്യതയുണ്ട് എന്ന വസ്തുത അംഗീകരിക്കുന്നു. പക്ഷേ പലയിടത്തും മീറ്റർ റീഡിങ്​ എടുക്കാൻ 70 ദിവസമോ അതിൽ കൂടുതലോ സമയമെടുത്തിട്ടുണ്ട് എന്ന കാര്യം സർക്കാരിൻെറ ശ്രദ്ധയിൽപെടുത്തുകയാണ്​.

സാധാരണ ഗതിയിൽ 60 ദിവസത്തെ റീഡിംഗ് എടുക്കുന്നതിന് പകരം പത്തു ദിവസം വൈകി റീഡിങ്​ എടുക്കുമ്പോൾ അധികം വന്ന ദിവസത്തെ വൈദ്യുതി ഉപഭോഗം കൂടി കണക്കിലെടുത്തായിരിക്കും സ്ലാബ് തീരുമാനിക്കപ്പെടുക. ഇതു കാരണം ശരാശരി ഉപഭോഗം മാത്രമുള്ളവർ പോലും റീഡിംഗ് വൈകിയതിനാൽ മാത്രം ഉയർന്ന സ്ലാബിൽ ഉൾപ്പെട്ട് അധിക നിരക്ക് അടക്കേണ്ട അവസ്ഥയുണ്ട്​.

നിരക്കുകൾ പുനർ നിർണ്ണയിക്കണമെന്ന്​ സർക്കാരിനോട്​ ആവശ്യപ്പെടുകയാണ്​. ഒപ്പം ലോക്ഡൗൺ സമയത്തെ ബുദ്ധിമുട്ടുകൾ കണക്കിലെടുത്ത് ബില്ലടക്കാൻ സാവകാശം നൽകുകയും കണക്ഷൻ വി​േഛദിക്കുന്നതിനുള്ള നടപടി നിർത്തി വെക്കണമെന്നും എം.കെ മുനീർ ആവശ്യപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UDFiumlmk muneer
News Summary - mk muneer advice to kerala goverment malayalam news
Next Story