Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right'കേരള മുഖ്യമന്ത്രിയായി...

'കേരള മുഖ്യമന്ത്രിയായി ബാപ്പ സത്യപ്രതിജ്ഞ ചെയ്​തിട്ട്​ 41 വർഷം'; സി.എച്ചിനെ അനുസ്​മരിച്ച്​ മുനീർ

text_fields
bookmark_border
കേരള മുഖ്യമന്ത്രിയായി ബാപ്പ സത്യപ്രതിജ്ഞ ചെയ്​തിട്ട്​ 41 വർഷം; സി.എച്ചിനെ അനുസ്​മരിച്ച്​ മുനീർ
cancel

കോഴിക്കോട്​: മുസ്​ലിംലീഗ്​ നേതാവ്​ സി.എച്ച്​. മുഹമ്മദ്​ കോയ കേരള മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്​തിട്ട്​ 41 വർഷം പൂർത്തിയാകുന്നു. 1979 ഒക്​ടോബർ 12നായിരുന്നു സി.എച്ച്​ മുഹമ്മദ്​ കോയ കേരളത്തി​െൻറ മുഖ്യമ​ന്ത്രിയായത്​. മുസ്​ലിം ലീഗ്​, എൻ.ഡി.പി, പി.എസ്​.പി പാർട്ടികളുടെ സഖ്യത്തെ കോൺ​ഗ്രസ്​ പുറത്തുനിന്ന്​ പിന്തുണച്ചതോടെയാണ്​ സി.എച്ച്​ മുഖ്യമന്ത്രിയായത്​. 1979 ഡിസംബർ ഒന്നുവരെ മുഖ്യമന്ത്രിയായ സി.എച്ചാണ്​ കേരളത്തിലെ ഏറ്റവും ദൈർഘ്യം കുറഞ്ഞ ഭരണകാലമുള്ള മുഖ്യമന്ത്രി. 41 വർഷങ്ങൾ എത്ര വേഗമാണ് പോയ്​മറഞ്ഞിരിക്കുന്നതെന്ന്​ പ്രതിപക്ഷ ഉപനേതാവ്​ എം.കെ.മുനീർ ഫേസ്​ബുക്കിൽ കുറിച്ചു.

എം.കെ.മുനീർ പങ്കുവെച്ച ഫേസ്​ബുക്ക്​ പോസ്​റ്റ്​:


നാല്പത്തിയൊന്ന് വർഷങ്ങൾ എത്ര വേഗമാണ് പോയ്മറഞ്ഞിരിക്കുന്നത്. കേരളത്തി​െൻറ മുഖ്യമന്ത്രിയായി ബാപ്പ സത്യപ്രതിജ്ഞ ചെയ്ത ആ മുഹൂർത്തം ഇന്നലെയെന്ന പോലെ കൺമുന്നിൽ തെളിയുന്നു. ഇതുപോലൊരു ഒക്ടോബർ 12 വെള്ളിയാഴ്ച, ആ ചരിത്ര മുഹൂർത്തം സാധ്യമായ സുദിനം.
ഒരു ജനപഥത്തി​െൻറ, പ്രതീക്ഷകളും പ്രാർത്ഥനകളും ഫലപ്രാപ്തിയിലെത്തിയ ദിവസമായിരുന്നു 1979 ഒക്ടോബർ 12 എന്നത്.മറവിയുടെ അലസതയെ ഓർമ്മപ്പെടുത്തലുകളുടെ ചൈതന്യം കൊണ്ട് പുനസ്ഥാപിക്കുന്നു ഈ ദിനം.

വിശ്രമവേളകളില്ലാതെ, നിരന്തരം ജാഗ്രതയോടെ പ്രവർത്തിച്ചു കൊണ്ടിരുന്നൊരാൾ. സ്വജീവിതം മറന്നപ്പോഴും ഒരു ജനതക്ക് തിരിച്ചറിവിന്റെ ഊർജ്ജം നൽകിയ സമർപ്പിത ജീവിതം. അങ്ങനെയൊരു മനുഷ്യൻ ഒരു സമൂഹത്തിന്റെ പ്രതീക്ഷകളെ പ്രതിനിധീകരിച്ച് ചരിത്രത്തിലേക്ക് നടന്നു കയറിയ ദിവസമായിരുന്നു 41 വർഷങ്ങൾക്കപ്പുറത്തെ ഈ പകൽ.എന്നും പ്രകാശം പ്രസരിക്കുന്ന ഓർമ്മകളാണാ കാഴ്ച. അതീവ ഹൃദ്യമായ ഒരു സംഗീതം പോലെ, അതുല്യമായ ആ ചരിത്ര നിമിഷങ്ങളുടെ സ്മരണകൾ മനസ്സിൽ നിറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:iumlmk muneerCH Mohammed Koya
Next Story