Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകേരളത്തിലെ ലോട്ടറി...

കേരളത്തിലെ ലോട്ടറി വിൽപന നിയമാനുസൃതമെന്ന് മിസോറാം സർക്കാർ

text_fields
bookmark_border
കേരളത്തിലെ ലോട്ടറി വിൽപന നിയമാനുസൃതമെന്ന് മിസോറാം സർക്കാർ
cancel

തിരുവനന്തപുരം: മിസോറം ലോട്ടറിയോടുള്ള കേരള സർക്കാറി​​െൻറ നിലപാട് അന്യായമാണെന്നും നിയമപ്രകാരമാണ്​ ലോട്ടറി വിൽപനയെന്നും മിസോറം സർക്കാർ. മലയാളത്തിലെ ചില പത്രങ്ങളിലാണ്​ ഇക്കാര്യം വ്യക്​തമാക്കി മിസോറം ലോട്ടറി ഡയറക്ടർ പരസ്യം നൽകിയത്​. സംസ്​ഥാനത്ത്​ മിസോറം ലോട്ടറി വിൽപന നിരോധിക്കണമെന്ന ആവശ്യത്തിൽ കേരളം ഉറച്ചുനിൽക്കുന്ന പശ്ചാത്തലത്തിലാണ്​ ഇൗ പരസ്യം.

കേരളത്തിലെ ലോട്ടറി വിൽപനയും നറുക്കെടുപ്പും നടത്തുന്നത് നിയമപരമായാണെന്നും അത് തടയുന്നത് അന്യായമാണെന്നും പരസ്യത്തിൽ ചൂണ്ടിക്കാട്ടുന്നു. പശ്ചിമ ബംഗാൾ, പഞ്ചാബ്, ഗോവ തുടങ്ങി നിരവധി സംസ്ഥാനങ്ങൾ മിസോറം ലോട്ടറിയോട്​ തടസ്സങ്ങൾ ഉന്നയിച്ചില്ലെന്നും പറയുന്നു. ജൂലൈ 31ന്​ ടിക്കറ്റ് വിൽപന ആരംഭിച്ച്​ ഇൗമാസം ഏഴിന്​ നറുക്കെടുപ്പ്​ നടത്താനായിരുന്നു നിശ്ചയിച്ചിരുന്നത്​. ഇത്​ സംബന്ധിച്ച പത്രപരസ്യം വന്നപ്പോഴാണ്​ സംസ്​ഥാന സർക്കാർപോലും ഇക്കാര്യം അറിഞ്ഞത്​. തുടർന്ന്​ മിസോറം ലോട്ടറി കേരളത്തിൽ വിൽപന നടത്താനാകില്ലെന്നും ചട്ടലംഘനമാണ്​ മിസോറം നടത്തിയതെന്ന നിലപാടുമായി കേരളം രംഗത്തെത്തി.

സംസ്​ഥാനത്ത്​ വിൽപനക്കെത്തിച്ച മിസോറം ലോട്ടറി കണ്ടുകെട്ടാൻ പൊലീസിനെയും നികുതി വകുപ്പ്​ ഉദ്യോഗസ്​ഥരെയും സർക്കാർ നിയോഗിച്ചു. പലയിടങ്ങളിലും പരിശോധന നടത്തി ലോട്ടറികൾ പിടിച്ചെടുത്തു. തുടർന്ന്​ ലോട്ടറി നടത്തിപ്പ്​ സംബന്ധിച്ച്​ മിസോറം കേരളത്തിന്​ കത്തയച്ചു. എന്നാൽ, നിയമവിരുദ്ധമായാണ്​ മിസോറം ലോട്ടറി പ്രവർത്തിക്കുന്നതെന്നും സി.എ.ജി ഇത്​ കണ്ടെത്തിയിട്ടുണ്ടെന്നും ആ സാഹചര്യത്തിൽ മിസോറം ലോട്ടറി നിരോധിക്കണമെന്നും​ കേന്ദ്രസർക്കാറിനോട്​ ആവശ്യപ്പെട്ടു.

മിസോറം സർക്കാറിനും ഇക്കാര്യം ചൂണ്ടിക്കാട്ടി കത്തയച്ചു. വീണ്ടും മിസോറം സർക്കാർ കേരള ചീഫ്​സെക്രട്ടറിക്ക്​ കത്തയച്ചുവെങ്കിലും അതും കേരളം അംഗീകരിച്ചില്ല. ആ സാഹചര്യം നിലനിൽക്കെയാണ്​ വീണ്ടും പത്രപ്പരസ്യവുമായി മിസോറം സർക്കാർ എത്തിയത്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newslottery keralamalayalam newsmizoram lottery
News Summary - The Mizoram government has stated that lottery sale in Kerala is legitimate-kerala news
Next Story