ഷോക്കേറ്റ് മരിച്ച മിഥുന്റെ അച്ഛമ്മ മണിയമ്മയെ ആശുപത്രിയിലേക്ക് മാറ്റി
text_fieldsകൊല്ലം: കൊല്ലം തേവലക്കര സ്കൂളിൽ ഷോക്കേറ്റ് മരിച്ച മിഥുന്റെ അച്ഛമ്മ മണിയമ്മയെ ആശുപത്രിയിലേക്ക് മാറ്റി. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിലേക്കാണ് മാറ്റിയിരിക്കുന്നത്.
കൊച്ചുമകന്റെ അപ്രതീക്ഷിത വിയോഗത്തില്‍ ആകെ തകര്‍ന്ന അവസ്ഥയിലായിരുന്നു മണിയമ്മ. ബന്ധുക്കളും മറ്റും നിര്‍ബന്ധിച്ചിട്ടും കഴിഞ്ഞ ദിവസങ്ങളില്‍ ഭക്ഷണം കഴിക്കാനോ വെള്ളം കുടിക്കാനോ മണിയമ്മ തയാറായിരുന്നില്ല. ശനിയാഴ്ച ഉച്ചയോടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഇവരെ ബന്ധുക്കള്‍ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
അതേസമയം, മിഥുന്റെ മൃതദേഹം ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ നിന്നും സ്കൂളിലേക്ക് പൊതുദർശനത്തിനായി എത്തിച്ചു. സ്കൂളിൽ 12 മണിവരെ പൊതുദർശനത്തിന് വെച്ച സഹപാഠികളും അധ്യാപകരും നാട്ടുകാരും അന്ത്യാഞ്ജലി അർപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

