‘മിഥുന്റെ മരണം ഏറെ വേദനിപ്പിക്കുന്നു’; സ്കൂളിൽ പാമ്പു കടിയേറ്റ പെൺകുട്ടിയുടെ മരണവും അന്ന് മുഖ്യമന്ത്രിക്ക് അയച്ച കത്തും ഓർമിപ്പിച്ച് രാഹുൽ
text_fieldsന്യൂഡൽഹി: കൊല്ലം തേവലക്കരയിലെ സ്കൂളിൽ ആൺകുട്ടി ഷോക്കേറ്റു മരിച്ച സംഭവത്തിൽ വേദന പങ്കുവെച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. എക്സിലെ പോസ്റ്റിൽ ആണ് രാഹുൽ ഇക്കാര്യം പറഞ്ഞത്. ഒരു വർഷം മുമ്പ് ക്ലാസ് മുറിയിൽ പാമ്പുകടിയേറ്റ് ഒരു പെൺകുട്ടി മരിച്ചതിനെത്തുടർന്ന് സ്കൂളുകളുടെ സമഗ്രമായ അടിസ്ഥാന സൗകര്യ ഓഡിറ്റ് നടത്തണമെന്ന് ആവശ്യപ്പെട്ട് താൻ കേരള മുഖ്യമന്ത്രിക്ക് കത്തെഴുതിയ കാര്യവും രാഹുൽ ഓർമിപ്പിച്ചു.
‘കൊല്ലത്ത് ഒരു സ്കൂൾ കോമ്പൗണ്ടിനുള്ളിൽ വൈദ്യുതി ലൈനിൽനിന്ന് വൈദ്യുതാഘാതമേറ്റ് 13 വയസ്സുള്ള മിഥുൻ മനു എന്ന വിലയേറിയ ജീവൻ നഷ്ടപ്പെട്ടത് എന്നെ വളരെയധികം വേദനിപ്പിക്കുന്നു. സംസ്ഥാനത്തെ എല്ലാ സ്കൂൾ അടിസ്ഥാന സൗകര്യങ്ങളുടെയും സമയബന്ധിതമായ പൊതു ഓഡിറ്റും നവീകരണവും ഉടൻ നടത്തണമെന്നും ഈ ദുരന്തത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും ഞാൻ കേരള സർക്കാറിനോട് അഭ്യർഥിക്കുന്നു.
അത്തരമൊരു സങ്കൽപ്പിക്കാനാവാത്ത നഷ്ടം ഒരു രക്ഷിതാവിനും സഹിക്കേണ്ടി വരരുത്. ഓരോ കുട്ടിക്കും സുരക്ഷിതമായ പഠന അന്തരീക്ഷത്തിനുള്ള അവകാശമുണ്ടെന്നും രാഹുൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

