Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വയർലെസ് ഫ്രീക്വൻസി ദുരുപയോഗം: വനംവകുപ്പ് ജീവനക്കാരനെതിരെ നടപടി
text_fieldsbookmark_border
തിരുവനന്തപുരം: വയർലെസ് ഫ്രീക്വൻസി ദുരുപയോഗം ചെയ്ത വനംവകുപ്പ് ജീവനക്കാരനെ സ്ഥലംമാറ്റാൻ മന്ത്രി എ.കെ. ശശീന്ദ്രന് നിർദേശിച്ചു. ചാലക്കുടി വനം ഡിവിഷന് കീഴിലെ ചായ്പ്പന്‍കുഴി ഡെപ്യൂട്ടി റേഞ്ച് ഓഫിസര്‍ക്കെതിരെയാണ് നടപടി.
വനം വകുപ്പിന്റെ ഔദ്യോഗിക റേഡിയോ ഫ്രീക്വന്‍സി ദുരുപയോഗം ചെയ്ത് സ്വകാര്യ വയര്‍ലെസ് സെറ്റ് ഉപയോഗിച്ചെന്ന ആരോപണത്തെ തുടര്‍ന്നാണ് വനം വിജിലന്‍സ് വിഭാഗം അന്വേഷിച്ച് കണ്ടെത്തിയത്.
അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ ബന്ധപ്പെട്ട ജീവനക്കാരനെ പ്രസ്തുത ഓഫിസില്‍ നിന്നും സ്ഥലംമാറ്റി തുടര്‍ ശിക്ഷണ നടപടി സ്വീകരിക്കാനാണ് മന്ത്രി നിർദേശിച്ചിരിക്കുന്നത്.
Next Story

