സർക്കാർ വാഹനം ദുർവിനിയോഗം: ഹൊസ്‌ദുർഗ് തഹസിൽദാർ 8,549 രൂപ പിഴ അടക്കണമെന്ന് റിപ്പോർട്ട്
text_fieldsകോഴിക്കോട് : ഔദ്യോഗിക വാഹനം ദുർവിനിയോഗം ചെയ്തതിന് ഹൊസ്‌ദുർഗ് തഹസിൽദാർ 8,549 രൂപ പിഴ അടക്കണമെന്ന് ധനകാര്യ പരിശോധന റിപ്പോർട്ട്. വാഹനത്തിന്റെ കൺട്രോളിങ് ഓഫീസറായ എൻ. മണിരാജിൽനിന്ന് 2022 മേയ് മാസം ചെലവായ ഇന്ധനത്തിന്റെ വിലയുടെ 50 ശതമാനമായ 8,549 രൂപ പിഴ ഇനത്തിൽ ഈടാക്കണമെന്നാണ് റിപ്പോർട്ട്. അദ്ദേഹത്തിനെതിരേ ഉചിതമായ അച്ചടക്ക നടപടി സ്വീകരിക്കണമെന്നാണ് റിപ്പോർട്ടിലെ ശിപാർശ.
ഹൊസ്‌ദുർഗ് താലൂക്ക് ഓഫീസിലെ ഔദ്യോഗിക വാഹനം നിർദേശങ്ങൾ പാലിക്കാതെ ദുരുപയോഗം ചെയ്തതായി പരാതി ലഭിച്ചതിനെ തുടർന്നാണ് അന്വേഷണം നടത്തിയത്. സർക്കാർ വാഹനം സ്വകാര്യാവശ്യങ്ങൾക്കായി ദുരുപയോഗം ചെയ്താതിരിക്കാൻ ഔദ്യോഗിക വാഹന ഉപയോഗം സംബന്ധിച്ച് സർക്കാർ ഉത്തരവിറക്കിയിരുന്നു.
സർക്കാർ നിർദേശങ്ങൾ കർശനമായും പാലിക്കുന്നതിന് ഭരണവകുപ്പ് ഔദ്യോഗിക വാഹനങ്ങളുടെ കൺട്രോളിങ് ഓഫീസർമാർക്ക് നിർദേശം നൽകണമെന്നും റിപ്പോർട്ടിൽ ശിപാർശ ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

