Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകോഴിക്കോട് മെഡിക്കൽ...

കോഴിക്കോട് മെഡിക്കൽ കോളജിൽ ശസ്ത്രക്രിയ നടത്തിയ യുവാവ്​ മരിച്ചു

text_fields
bookmark_border
baiju-death
cancel

കോഴിക്കോട്: പിത്താശയത്തിലെ കല്ല് നീക്കംചെയ്യാൻ കോഴിക്കോട് മെഡിക്കൽ കോളജ്​ ആശുപത്രിയിൽ ശസ്ത്രക്രിയ നടത്തി ഗുരുതരാവസ്ഥയിലായ ദലിത്​ യുവാവ് മരിച്ചു. ചികിത്സപ്പിഴവുമൂലമാണ്​ മരണമെന്ന്​ ആരോപിച്ച്​ ബന്ധുക്കളുടെ പ്രതിഷേ ധം. ചേമഞ്ചേരി തൂവക്കോട് കൊയമ്പുറത്ത് താഴെകുനിയിൽ പി.സി. ബൈജു (38) ആണ് ശനിയാഴ്ച പുലർച്ച മൂന്നോടെ മരിച്ചത്. തുടർന്നാ ണ് പ്രതിഷേധവുമായി ബന്ധുക്കൾ രംഗത്തുവന്നത്.

പോസ്​റ്റ്​മോർട്ടത്തിന് മൃതദേഹം വിട്ടുനൽകാൻ ബന്ധുക്കൾ തയാറ ായില്ല. തുടർന്ന്, ആർ.ഡി.ഒ സ്ഥലത്തെത്തി സംസാരിച്ചശേഷമാണ് പോസ്​റ്റ്​മോർട്ടം നടപടി ആരംഭിച്ചത്.ചികിത്സപ്പിഴവ് അന ്വേഷിച്ച് കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ബന്ധുക്കൾ മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക ്കും പരാതി നൽകി. ചികിത്സപ്പിഴവാണെന്ന ആക്ഷേപം അന്വേഷിക്കാൻ എട്ടംഗ സമിതിയെ നിയോഗിക്കാനും തീരുമാനമായി.

നാല ് ഡോക്ടര്‍മാരും രണ്ട്​ പൊതുപ്രവര്‍ത്തകരും രണ്ട്​ ബന്ധുക്കളുമാണ് സമിതിയിലുള്ളത്. പിത്താശയക്കല്ല് നീക്കംചെയ്യാൻ ഏപ്രിൽ ഒമ്പതിനാണ് ബൈജുവിനെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്. ഏപ്രിൽ 13ന് ശസ്ത്രക്രിയ നടന്നു. ഈ സമയത്ത് ‘സ്​​​െറ്റൻറ്​’ വെക്കാൻ ഡോക്ടർമാർ മറന്നതാണ് ആരോഗ്യനില വഷളാക്കിയതെന്നാണ് ബന്ധുക്കളുടെ ആരോപണം. ‘സ്​​െറ്റൻറ്​’ ഇല്ലാതായതോടെ പിത്താശയത്തിലെ പിത്തം രക്തവുമായി കലരുകയും വൃക്കയുടെ പ്രവർത്തനത്തെ ബാധിക്കുകയും ചെയ്​തു. പിന്നീടത് കുടലി​െനയും ബാധിച്ചതായി ബന്ധുക്കൾ പറയുന്നു.

ആരോഗ്യനില വഷളായതോടെ സ്​​െറ്റൻറ്​ സ്ഥാപിക്കാൻ മെഡിക്കൽ കോളജിലെ ഡോക്ടർമാർ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയക്കുശേഷം സ്​​െറ്റൻറ്​ സ്ഥാപിക്കാൻ സംവിധാനമുണ്ടെന്ന്​ മെഡിക്കൽ കോളജിലെ ഡോക്ടർമാർ അറിയിച്ചതിനെ തുടർന്ന് വെള്ളിയാഴ്ച പോയി സ്​​െറ്റൻറ്​ ഇട്ടെങ്കിലും ശനിയാഴ്ച പുലർച്ചയോടെ മരിക്കുകയായിരുന്നു.

സൂപ്രണ്ടിന് പരാതി നൽകിയതി‍​െൻറ അടിസ്ഥാനത്തിൽ മെഡിക്കൽ ബോർഡ് രൂപവത്​കരിച്ചിരുന്നുവെന്നും അവരുടെ നിർദേശ പ്രകാരമാണ് പിന്നീട് ചികിത്സ നടത്തിയതെന്നും മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. രാജേന്ദ്രൻ അറിയിച്ചു. ചികിത്സപ്പിഴവുമായി ബന്ധപ്പെട്ട കാര്യങ്ങൾ പുതുതായി രൂപവത്​കരിച്ച സമിതിയാണ് പരിശോധിക്കുകയെന്നും അദ്ദേഹം പറഞ്ഞു. ബൈജുവി​​െൻറ ഭാര്യ: ഷിബില. മക്കൾ: ഹരിദേവ്, ഹരിനന്ദ്. സഹോദരി: രജിത, പിതാവ്: രാജൻ. മാതാവ്: ശാരദ

ധനസഹായവും ഭാര്യക്ക് സർക്കാർ ജോലിയും നൽകണം -ചെന്നിത്തല
കോഴിക്കോട്: മെഡിക്കൽ കോളജിൽ ചികിത്സയെ തുടർന്ന്​ യുവാവ് മരിച്ച സംഭവത്തിൽ കുടുംബത്തിന് ധനസഹായവും ഭാര്യക്ക് സർക്കാർ ജോലിയും നൽകണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. ചികിത്സാ പിഴവാണ് ബൈജുവി‍​െൻറ മരണകാരണമെന്ന ബന്ധുക്കളുടെ ആരോപണം പരിശോധിച്ച് കുറ്റക്കാർക്കെതിരെ നടപടിയെടുക്കണം. ബൈജുവി‍​െൻറ മരണത്തോടെ നിർധനകുടുംബം കടുത്ത പ്രതിസന്ധിയിലാണെന്നും പ്രതിപക്ഷ നേതാവ് നൽകിയ കത്തിൽ പറയുന്നു.

‘ചികിത്സ പിഴവി​െന തുടർന്ന്​ മരണം: കൊലക്കുറ്റത്തിന്​ കേസെടുക്കണം’
കോഴിക്കോട്​: ചേമഞ്ചേരി സ്വദേശി ടി.സി. ബൈജു മെഡിക്കൽ കോളജ്​ ആശുപത്രിയിൽ ചികിത്സ പിഴവി​െന തുടർന്ന്​ മരിച്ച സംഭവത്തിൽ ഡോക്​ടർക്കെതിരെ കൊലക്കുറ്റത്തിന്​ കേസെടുക്കണമെന്ന്​ കെ.പി.സി.സി ജനറൽ സെക്രട്ടറി എൻ. സുബ്രഹ്മണ്യൻ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. പിത്താശയ കല്ല​ുമായി ബന്ധപ്പെട്ട്​ ചികിത്സ തേടിയ ബൈജുവിനെ ശസ്​ത്രക്രിയ നടത്തിയപ്പോൾ പിത്തരസവും വിസർജ്യവും പുറത്തേക്കുപോകാൻ പ്രത്യേകം പൈപ്പുകളിട്ടിരുന്നില്ല. ഇതുകാരണം ശരീരത്തിൽ അണുബാധയുണ്ടാവുകയായിരുന്നു.

പിഴവ്​ മനസ്സിലായതോടെ മെഡിക്കൽ കോളജിൽനിന്ന്​ ബൈജുവി​െന പി.വി.എസ്​ ആശുപത്രിയിലേക്ക്​ മാറ്റി അവിടെ ശസ്​ത്ര​ക്രിയ നടത്തി തിരികെ ​ െകാണ്ടുവരികയാണ്​ ചെയ്​തത്​. സർക്കാർ ആശുപത്രിയിൽനിന്ന്​ സ്വകാര്യ ആശുപത്രിയിലേക്ക്​ മാറ്റിയതും ബന്ധുക്കളുമായി ചികിത്സ വിവരങ്ങൾ പങ്കുവെക്കാത്തതും ദുരൂഹമാണ്​. സർക്കാർ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കണം. അംഗൻവാടിയിലും മൂന്നാം ക്ലാസിലും പഠിക്കുന്ന കുട്ടികളും ഭാര്യയുമടങ്ങുന്ന ദലിത്​ കുടുംബത്തെ ഏറ്റെടുക്കണമെന്നും ഇവരു​െട വീടുനിർമാണം ഉടൻ പൂർത്തീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newskozhikode medical collagefault in traetmentpatient died
News Summary - mistake in traetment; patient died in kozhikode medical collage relatives complaint -kerala news
Next Story