Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅരിക്കൊമ്പനെ...

അരിക്കൊമ്പനെ കണ്ടെത്തി; ദൗത്യസംഘത്തിന്‍റെ നിരീക്ഷണത്തിൽ

text_fields
bookmark_border
arikkomban 7886876a
cancel

ചിന്നക്കനാൽ (ഇടുക്കി): പിടികൂടാനുള്ള ശ്രമത്തിന്‍റെ രണ്ടാംദിവസം അരിക്കൊമ്പനെ കണ്ടെത്തി. ചിന്നക്കനാൽ സിങ്കുകണ്ടം സിമന്‍റുപാലത്തിന് സമീപമാണ് ആനയെ കണ്ടെത്തിയത്. ദൗത്യസംഘത്തിന്‍റെ നിരീക്ഷണത്തിലാണ് ആന. പിടികൂടുന്നതിനായി കൊണ്ടുവന്ന കുങ്കിയാനകളെ ഇറക്കി. സാഹചര്യം അനുകൂലമായാൽ ഇന്നുതന്നെ അരിക്കൊമ്പനെ മയക്കുവെടി വെക്കും.

ഇന്നലെ 150 അം​ഗ​ങ്ങ​ള​ട​ങ്ങു​ന്ന ദൗ​ത്യ​സേ​ന പ​ല​ സം​ഘ​ങ്ങ​ളാ​യി സ​ർ​വ സ​ന്നാ​ഹ​ങ്ങ​ളോ​ടെ കൊ​മ്പ​നെ കു​ടു​ക്കാ​ൻ പു​ല​ർ​ച്ച​ത​ന്നെ രം​ഗ​ത്തി​റ​ങ്ങി​യെ​ങ്കി​ലും ഒ​മ്പ​ത്​ മ​ണി​ക്കൂ​ർ തി​ര​ഞ്ഞി​ട്ടും ആ​ന​യെ ക​ണ്ടെ​ത്താ​നാ​യിരുന്നി​ല്ല. തു​ട​ർ​ന്ന്​ ഉ​ച്ച​ക്ക്​ ഒ​രു​മ​ണി​യോ​ടെ ദൗ​ത്യം താ​ൽ​ക്കാ​ലി​ക​മാ​യി നി​ർ​ത്തി​വെ​ക്കുകയായിരുന്നു. പിന്നീട്, വൈ​കീ​ട്ട്​ ആ​റോ​ടെ ശ​ങ്ക​ര പാ​ണ്ഡ്യ​മേ​ട്ടി​ൽ ആ​ന​യെ ക​ണ്ടെ​ത്തിയിരുന്നു.

ഇ​ടു​ക്കി​യി​ലെ ചി​ന്ന​ക്ക​നാ​ൽ, ശാ​ന്ത​മ്പാ​റ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ഭീ​തി പ​ട​ർ​ത്തു​ന്ന അക്രമകാരിയായ ആനയാണ് അ​രി​ക്കൊ​മ്പ​ൻ. ചീ​ഫ്​ ഫോ​റ​സ്​​റ്റ്​ വെ​റ്റ​റി​ന​റി സ​ർ​ജ​ൻ ഡോ. ​അ​രു​ൺ സ​ഖ​റി​യ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘമാണ് ആനയെ മയക്കുവെടി വെച്ച് പിടികൂടാനുള്ള ദൗത്യസംഘത്തിലുള്ളത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mission Arikkomban
News Summary - mission arikkomban
Next Story